Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
ഹീത്രൂവിലേക്ക് തിരുവനന്തപുരത്തു നിന്നു നേരിട്ട് വിമാനം: വിവിധ എയര്‍ലൈന്‍സുകള്‍ പരീക്ഷണത്തില്‍
Text By: Reporter, ukmalayalampathram
ലണ്ടനിലെ ഹീത്രുവിലേക്കും തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങുന്നു. എയര്‍ഏഷ്യയാണ് ബാങ്കോക്ക് സര്‍വീസിനായി രംഗത്തുള്ളത്.
ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റിക്കായി മലേഷ്യയിലേക്ക് രണ്ട് വിമാനക്കമ്പനികള്‍ തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.മലേഷ്യന്‍ എയര്‍ലൈന്‍സ്,എയര്‍ഏഷ്യ എന്നിവയ്ക്കാണ് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് സര്‍വീസുള്ളത്. ഇതോടെ തായ്‌ലാന്‍ഡിലേക്കുള്ള സഞ്ചാരികള്‍ക്ക് നേരിട്ടുള്ള സര്‍വീസ് ലഭ്യമാവും.അദാനിയുടെ നടത്തിപ്പിലുള്ള ലഖ്നൗ വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസിന് ബാങ്കോക്കിലേക്ക് സര്‍വീസുണ്ട്. അവരും തിരുവനന്തപുരത്തു നിന്നുള്ള ബാങ്കോക്ക് സര്‍വീസിന് അനുമതിക്ക് ശ്രമിക്കുന്നുണ്ട്. ഓര്‍ഡര്‍ ചെയ്തിരിക്കുന്ന പുതിയ വിമാനങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് ബാങ്കോക്ക് സര്‍വീസ് തുടങ്ങുമെന്നാണ് അറിയുന്നത്.

നേരിട്ടുള്ള സര്‍വീസുകള്‍ വരുന്നതോടെ തായ്‌ലാന്‍ഡിലേക്ക് കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് കൂടും.അടുത്ത വേനല്‍ക്കാല സീസണില്‍ എയര്‍ഏഷ്യ തിരുവനന്തപുരം- ബാങ്കോക്ക് സര്‍വീസ് പ്രഖ്യാപിച്ചേക്കും. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് എയര്‍ഇന്ത്യയുടെ സര്‍വീസിനായും നടപടി പുരോഗമിക്കുകയാണ്.

യു.കെയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഹീത്രുവിലേക്ക് നേരിട്ടുള്ള സര്‍വീസിനാണ് അനുമതി തേടിയത്.
 
Other News in this category

 
 




 
Close Window