Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
കൊറോണ പടര്‍ന്ന പോലെ മഞ്ഞുകാല രോഗങ്ങളില്‍ ദുരിതത്തിലാണ് യുകെ: ആശുപത്രികള്‍ നിറഞ്ഞു
Text By: Reporter, ukmalayalampathram
കൊറോണ പടര്‍ന്നപ്പോള്‍ ഉണ്ടായതു പോലെ വലിയ പ്രതിസന്ധിയാണ് യുകെ ആരോഗ്യമേഖല നേരിടുന്നത്. കാര്‍ പാര്‍ക്കിങ് ഏരിയകളില്‍ പോലും രോഗികള്‍ കാത്തിരിക്കുന്ന അവസ്ഥ. കുട്ടികളും പ്രായമായവരും ഗര്‍ഭിണികളും വരെ ബുദ്ധിമുട്ടുകയാണ്. രോഷാകുലനായ രോഗി മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം ഇതിനിടെ വലിയ ഞെട്ടലുണ്ടാക്കി. മലയാളിയായ 57 വയസ്സുകാരി അച്ചാമ്മ ചെറിയാന്‍ എന്ന നഴ്സിനാണു കത്രിക കൊണ്ടുള്ള കുത്തേറ്റത്. 37 കാരനാണു പ്രതി. രോഗി കഴുത്തില്‍ കത്രിക കുത്തിയിറക്കുകയായിരുന്നു. പരസ്പരമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിതച്ചത്. നഴ്സ് ഇപ്പോഴും ചികിത്സയിലാണ്. പ്രതിയായ 37 കാരനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
കാലാവസ്ഥ മോശമായതോടെ ആശുപത്രികള്‍ നിറഞ്ഞ ആവസ്ഥയാണ്. ചിലപ്പോഴെല്ലാം അടിയന്തര ചികിത്സ വേണ്ടവര്‍ക്ക് പോലും വേണ്ട പരിഗണന നല്‍കാന്‍ കഴിയാറില്ല. ജോലി സമ്മര്‍ദ്ദത്തിനൊപ്പം രോഗികളുടെ രൂക്ഷ പ്രതികരണവും പല നഴ്സുമാര്‍ക്കും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് പലപ്പോഴും രോഗികളും രോഷം പ്രകടിപ്പിക്കുന്നത്. ഇടനാഴികളില്‍ വരെ രോഗികളെ പരിചരിക്കേണ്ട അവസ്ഥ. എന്‍എച്ച്എസിലെ പരിതാപകരമായ സാഹചര്യമെന്ന് അധികൃതര്‍ ഇതിനെ വിലയിരുത്തുന്നത്.
 
Other News in this category

 
 




 
Close Window