Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
സഫോക് യൂണിവേഴ്‌സിറ്റി ഡീന്‍ കേരളം സന്ദര്‍ശിച്ചു
reporter

തൃശൂര്‍: നേഴ്സിംഗ് രംഗത്തെ വിദഗ്ധയും ലണ്ടനിലെ സഫോക് യൂണിവേഴ്‌സിറ്റി നേഴ്സിംഗ് ഡീനുമായ പ്രഫസര്‍ ഡോ. സാം ചെനറി മോറിസ് തൃശൂര്‍ അമല നേഴ്‌സിംഗ് കോളേജ് സന്ദര്‍ശിച്ചു. അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന അമല നേഴ്‌സിംഗ് കോളേജിനെ അഭിനന്ദിച്ച ഡോ. സാം മോറിസ് സഫോക് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് സംയുക്ത പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ അമല ആശുപത്രി അധികൃതരുമായി ചര്‍ച്ച ചെയ്തു.

സഫോക് യൂണിവേഴ്‌സിറ്റിയുടെ കണ്‍ട്രി മാനേജര്‍ പവന്‍ ബജാജും സന്നിഹിതനായിരുന്നു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജി രഘുനാഥ്, സിഎഒ ഡോ. ജോബി തോമസ്, പ്രഫസര്‍ ലക്ഷ്മി ജി, നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുമായി സംവദിച്ചു.

 
Other News in this category

 
 




 
Close Window