Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
UK Special
  12-01-2023
മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

ലണ്ടന്‍: കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളായ ജാന്‍വിയുടേയും ജീവയുടേയും മൃതദേഹങ്ങള്‍ ശനിയാഴ്ച നാട്ടിലെത്തിക്കും. വെള്ളിയാഴ്ച മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുക. കൊലപാതകത്തിന് ശേഷമുള്ള അറസ്റ്റും അന്വേഷണ നടപടികളും മൂലമാണ് ഇത്രയും നാള്‍ വൈകിയത്. അവധിക്കാലമായതും നടപടികള്‍ വൈകാന്‍ ഒരു കാരണമായി. മൃതദേഹങ്ങള്‍ ഏറ്റവും വേഗത്തില്‍ വൈക്കത്തെ വീട്ടിലെത്തിക്കുക എന്ന ശ്രമത്തിലായിരുന്നു ഏവരും. കഴിഞ്ഞ ദിവസം അഞ്ജുവിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചിരുന്നു. നിരവധിപേരാണ് അവസാനമായി അഞ്ജുവിനെ കാണാന്‍ എത്തിയത്. കുരുന്നുകളായ ജാന്‍വിയുടേയും ജീവയുടേയും മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കുന്നത് ഒഴിവാക്കി.

Full Story
  12-01-2023
യുകെയിലെ ആശുപത്രികളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതായി മുന്നറിയിപ്പ്

ലണ്ടന്‍: യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനിലെ ആശുപത്രികളെക്കാളും തിരക്കാണ് യുകെയിലെ ആശുപത്രികളിലെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍ രംഗത്ത്. ഡോ. പോള്‍ റാന്‍സം ബ്രൈറ്റണിലെ ഒരു പ്രാദേശിക പത്രമായ ദി ആര്‍ഗസിന് നല്‍കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. ആളുകളുടെ ജീവന്‍ തിരികെ പിടിക്കാന്‍ ജീവനക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്‍ എച്ച് എസുമായി ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമുഖത്തും പ്രകൃതിദുരന്തങ്ങളിലും സഹായിക്കാന്‍ ഡോ. പോള്‍ മുന്നിലുണ്ട്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി സമയം കണ്ടെത്താന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. 'വിദേശരാജ്യങ്ങളിലൊക്കെ മികച്ച ആരോഗ്യ സംവിധാനം ആണെന്ന്

Full Story
  12-01-2023
ഇംഗ്ലണ്ടിലെ മെറ്റേണിറ്റി സേവനങ്ങള്‍ തൃപ്തികരമല്ലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഇംഗ്ലണ്ടിലെ മെറ്റേണിറ്റി സേവനങ്ങള്‍ തൃപ്തികരമല്ലെന്നു സര്‍വേ. പ്രസവസമയത്ത് സ്ത്രീകളുടെ പരിചരണ അനുഭവങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വഷളായതായി ഇംഗ്ലണ്ടിലെ ഹെല്‍ത്ത് ആന്റ് കെയര്‍ റെഗുലേറ്ററായ കെയര്‍ ക്വാളിറ്റി കമ്മീഷന്റെ (CQC) റിപ്പോര്‍ട്ട് പറയുന്നു. 20,000 സ്ത്രീകളില്‍ നടത്തിയ ഒരു സര്‍വേയില്‍ പ്രസവസമയത്തും പ്രസവശേഷവും ഏറ്റവും ആവശ്യമുള്ളപ്പോള്‍ സഹായം ലഭിക്കുന്നതില്‍ കുറവ് കണ്ടെത്തി. മൊത്തത്തിലുള്ള സംതൃപ്തി ഉയര്‍ന്നതാണ്. ഗര്‍ഭാവസ്ഥയില്‍ മാനസികാരോഗ്യ പിന്തുണ വര്‍ദ്ധിക്കുന്നു. പ്രസവ സേവനങ്ങളുടെ സുരക്ഷ സമീപ വര്‍ഷങ്ങളില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ്. ഇംഗ്ലണ്ടിലെ പകുതിയിലധികം മെറ്റേണിറ്റി യൂണിറ്റുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍

Full Story
  11-01-2023
യുകെയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സമരം രണ്ടാം ഘട്ടത്തിലേക്ക്, കൂടുതല്‍ ജീവനക്കാര്‍ പങ്കെടുക്കും

ലണ്ടന്‍: ഇന്ന് നടക്കുന്ന ആംബുലന്‍സ് പണിമുടക്ക് എന്‍എച്ച്എസിന്റെ താളം തെറ്റിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ക്രിസ്മസിന് മുമ്പ് നടന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പണിമുടക്കിനേക്കാള്‍ ഗുരുതരമായിരിക്കും ഇന്ന് നടക്കുന്ന പണിമുടക്കെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എന്‍എച്ച്എസ് മാനേജര്‍മാരാണ്. മെച്ചപ്പെട്ട സേവന വേതനങ്ങള്‍ക്കായി രണ്ടാം തവണയാണ് ആയിരക്കണക്കിന് പാരാമെഡിക്കുകളും സപ്പോര്‍ട്ട് സ്റ്റാഫുകളും ഈ ശൈത്യകാലത്ത് പണിമുടക്കിന് ഇറങ്ങുന്നത്. അടിയന്തര പ്രാധാന്യമുള്ള ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ തടസ്സമുണ്ടാകില്ലെന്ന ഉറപ്പ് യൂണിയന്‍ നേതാക്കള്‍ നല്‍കിയിട്ടുണ്ട്. യൂണിയനുകള്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്

Full Story
  11-01-2023
യുകെയില്‍ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ലണ്ടന്‍: ബ്രിട്ടന്റെ ആരോഗ്യ മേഖല പ്രതീക്ഷിക്കുന്ന തോതില്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നുണ്ടോ? രാജ്യത്തെ മരണസംഖ്യ പരിശോധിക്കുമ്പോള്‍ ആരോഗ്യ സേവനങ്ങളുടെ ഗുണമേന്മയെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. 2022-ല്‍ യുകെയില്‍ 650,000-ല്‍ അധികം ആളുകള്‍ മരിച്ചുവെന്നാണ് കണക്ക്. ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.1951ന് ശേഷമുള്ള സാധാരണ വര്‍ഷങ്ങളിലെ മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ അധിക മരണങ്ങള്‍ സംഭവിച്ച വര്‍ഷമാണ് 2022 എന്ന് ടൈംസ് നടത്തിയ പഠനം വ്യക്തമാക്കുന്നു. മഹാമാരി നേരിട്ട രണ്ട് വര്‍ഷം ഒഴിവാക്കിയാണ് ഈ കണക്കുകള്‍.ഡിസംബര്‍ 30ന് അവസാനിച്ച ആഴ്ചയില്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 9517 മരണങ്ങളാണ് വീണ്ടും

Full Story
  11-01-2023
യുകെയിലെ പണപ്പെരുപ്പത്തില്‍ ഞെരുങ്ങി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

ലണ്ടന്‍: യുകെയില്‍ പഠനം പൂര്‍ത്തിയാക്കി മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനും, പറ്റുമെങ്കില്‍ അവിടെ സ്ഥിരതാമസമാക്കാനുമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനത്തിന്റെയും മോഹം. നാട്ടിലെ കണ്‍സള്‍ട്ടന്‍സികളുടെ മോഹനവാഗ്ദാനം വിശ്വസിച്ച് ബ്രിട്ടനിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ സ്ഥിതി ദുരിതം സമ്മാനിക്കുകയാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സ്റ്റുഡന്റ് വിസ അനുവദിക്കപ്പെട്ടത് ഇന്ത്യക്കാര്‍ക്കാണ്. എന്നാല്‍ കോളേജുകളും, യൂണിവേഴ്സിറ്റികളും ഉള്ള നഗരങ്ങള്‍ക്ക് അടുത്ത് താമസസൗകര്യവും, ഭക്ഷണവും താങ്ങാന്‍ കഴിയുന്ന രീതിയില്‍ ലഭിക്കുകയെന്നത് നടക്കാത്ത സ്വപ്നമായി മാറിക്കഴിഞ്ഞു. യുകെയിലെ വര്‍ദ്ധിക്കുന്ന പണപ്പെരുപ്പമാണ് ഇതിന് കാരണം.
Full Story

  11-01-2023
ഹീത്രു വിമാനത്താവളത്തില്‍ നിന്ന് യുറേനിയം പിടിച്ചെടുത്തു

ലണ്ടന്‍: ബ്രിട്ടന് ആശങ്ക സമ്മാനിച്ച് ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും യുറേനിയം ഷിപ്മെന്റ് പിടിച്ചെടുത്തു. പേര് വെളിപ്പെടുത്താതെ എത്തിയ യുറേനിയം ഡേര്‍ട്ടി ബോംബ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസും, സുരക്ഷാ സര്‍വ്വീസുകളും അന്വേഷണം ആരംഭിച്ചു. യുകെയിലുള്ള ഇറാന്‍ പൗരന്‍മാരുടെ മേല്‍വിലാസത്തിലാണ് പാഴ്സല്‍ എത്തിയത്. പാകിസ്ഥാനില്‍ നിന്നും ഒമാന്‍ വഴിയാണ് ഹീത്രൂവിലേക്ക് യുറേനിയം എത്തിയിട്ടുള്ളത്. സംഭവത്തിന് പിന്നിലുള്ള എല്ലാവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഡിസംബര്‍ 29ന് പാക്കേജ് പിടികൂടിയിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. യാത്രാവിമാനത്തിന്റെ ഹോള്‍ഡിലാണ് യുറേനിയം കയറ്റിവിട്ടത്.
Full Story

  11-01-2023
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അഞ്ച് ശതമാനം ശമ്പള വര്‍ധന ആവശ്യപ്പെട്ട് മാനേജര്‍മാര്‍

ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അഞ്ച് ശതമാനത്തില്‍ കുറയാത്ത ശമ്പളവര്‍ദ്ധനയ്ക്ക് യോഗ്യതയുണ്ടെന്ന് എന്‍എച്ച്എസ് മാനേജര്‍മാര്‍ പേ റിവ്യൂ ബോഡികളെ അറിയിച്ചു. 4.75 ശതമാനം ശരാശരി വര്‍ദ്ധന നല്‍കാമെന്ന ഓഫര്‍ നിരാകരിച്ച് 25,000-ഓളം വരുന്ന ജിഎംബി, യുണീഷന്‍ ആംബുലന്‍സ് ജോലിക്കാര്‍ ഇന്ന് സമരത്തിന് ഇറങ്ങുകയാണ്. ജീവന്‍ നഷ്ടമാകുകയോ, അവയവങ്ങള്‍ പോകുകയോ ചെയ്യുന്ന ഘട്ടത്തില്‍ മാത്രം 999-ല്‍ വിളിക്കാനാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. രോഗികള്‍ക്ക് പരമാവധി സാധ്യമാകുന്ന രീതിയില്‍ ആംബുലന്‍സ് എത്തിക്കാന്‍ ഡോക്ടര്‍മാരെയും അണിനിരത്തുന്നുണ്ട്. ആംബുലന്‍സ് ജീവനക്കാരുടെ സമരത്തില്‍ ആശങ്കയുണ്ടെന്ന് സര്‍ക്കാര്‍ ശ്രോതസ്സുകളും വ്യക്തമാക്കി. അടുത്ത

Full Story
[342][343][344][345][346]
 
-->




 
Close Window