Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
UK Special
  12-01-2023
സമരത്തിന് ഇറങ്ങുന്ന നഴ്‌സുമാര്‍ക്ക് പുതിയ ഓഫറുമായി മന്ത്രിമാര്‍: ഒറ്റത്തവണ കുറച്ച് തുക നല്‍കി തീര്‍പ്പാക്കല്‍
പുതിയ ഓഫര്‍ മുന്നോട്ടുവയ്ക്കാന്‍ മന്ത്രിമാര്‍. രണ്ട് ദിവസം തുടര്‍ച്ചയായി നടക്കുന്ന സമരങ്ങള്‍ക്ക് മുന്‍പായി യൂണിയന്‍ നേതാക്കളുമായി പുതിയ റൗണ്ട് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ ഒരുങ്ങുന്നത്.

ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ കനത്ത സമ്മര്‍ദത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന നഴ്സുമാര്‍ക്ക് ഒറ്റത്തവണ പേയ്മെന്റ് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ ചര്‍ച്ചയില്‍ മുന്നോട്ട് വെയ്ക്കും. ഈ വര്‍ഷത്തേക്ക് എന്തെങ്കിലും ലഭിക്കാതെ യൂണിയന്‍ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് പരിപാടികളില്‍ നിന്നും പിന്‍വാങ്ങാന്‍ ഇടയില്ലെന്ന് മന്ത്രിമാരും അംഗീകരിക്കുന്നു.

എന്നിരുന്നാലും എത്രത്തോളം പേയ്മെന്റ് വര്‍ദ്ധിപ്പിക്കണം, ഇതിന് ഫണ്ടിംഗ്
Full Story
  12-01-2023
ഫെബ്രുവരി ഒന്നിന് രാജ്യം പൊതുപണിമുടക്കിലേക്ക്

ലണ്ടന്‍: ഫെബ്രുവരി ഒന്നിന് ഏകദേശം ഒരു ലക്ഷം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പണിമുടക്കുമെന്ന് പബ്ലിക് ആന്‍ഡ് കൊമേഴ്‌സ്യല്‍ സര്‍വീസസ് യൂണിയന്‍ അറിയിച്ചു. 124 സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കുചേരും. മെച്ചപ്പെട്ട ശമ്പളത്തിനായി കുറേ നാളായി ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്താത്തതാണ് സമരത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. 10 ശതമാനം ശമ്പള വര്‍ദ്ധനവ് , കൂടുതല്‍ മെച്ചപ്പെട്ട പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, തൊഴില്‍ സുരക്ഷ എന്നീ ആവശ്യങ്ങളാണ് പ്രധാനമായും യൂണിയന്‍ മുന്നോട്ട് വയ്ക്കുന്നത്. എച്ച് എം ആര്‍ സി ഉള്‍പ്പെടെ 5 സര്‍ക്കാര്‍ വകുപ്പുകളിലെ 33,000 യൂണിയന്‍ അംഗങ്ങള്‍ പണിമുടക്കില്‍ അണിചേരുന്നതിനെ കുറിച്ചുള്ള

Full Story
  12-01-2023
കോവിഡ് വാക്‌സിനേഷന്‍ ഏറ്റവും വലിയ കുറ്റകൃത്യമെന്ന് ബ്രിട്ടീഷ് എംപി

ലണ്ടന്‍: ഹോളോകോസ്റ്റിന് ശേഷം മനുഷ്യകുലത്തിനെതിരെ ഉണ്ടായ ഏറ്റവും വലിയ അക്രമമാണ് വാക്സിന്‍ എന്ന പാര്‍ട്ടി എംപിയുടെ അഭിപ്രായം വിവാദത്തില്‍. സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി. നോര്‍ത്ത് വെസ്റ്റ് ലെസ്റ്റര്‍ഷയറിലെ എം പി ആന്‍ഡ്രൂ ബ്രിഡ്ജനാണ് ട്വിറ്ററിലൂടെ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായും ഋഷി അറിയിച്ചു. രാഷ്ട്രീയ നേതാക്കള്‍, യഹൂദ സംഘടനകള്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവര്‍ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. കുറച്ചുകാലമായി ജനപ്രതിനിധി സഭ ചേംബറിലും സോഷ്യല്‍മീഡിയയിലും വാക്സിനെതിരെ ഇദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.

ഇന്നലെ

Full Story
  12-01-2023
മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

ലണ്ടന്‍: കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളായ ജാന്‍വിയുടേയും ജീവയുടേയും മൃതദേഹങ്ങള്‍ ശനിയാഴ്ച നാട്ടിലെത്തിക്കും. വെള്ളിയാഴ്ച മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുക. കൊലപാതകത്തിന് ശേഷമുള്ള അറസ്റ്റും അന്വേഷണ നടപടികളും മൂലമാണ് ഇത്രയും നാള്‍ വൈകിയത്. അവധിക്കാലമായതും നടപടികള്‍ വൈകാന്‍ ഒരു കാരണമായി. മൃതദേഹങ്ങള്‍ ഏറ്റവും വേഗത്തില്‍ വൈക്കത്തെ വീട്ടിലെത്തിക്കുക എന്ന ശ്രമത്തിലായിരുന്നു ഏവരും. കഴിഞ്ഞ ദിവസം അഞ്ജുവിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചിരുന്നു. നിരവധിപേരാണ് അവസാനമായി അഞ്ജുവിനെ കാണാന്‍ എത്തിയത്. കുരുന്നുകളായ ജാന്‍വിയുടേയും ജീവയുടേയും മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കുന്നത് ഒഴിവാക്കി.

Full Story
  12-01-2023
യുകെയിലെ ആശുപത്രികളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതായി മുന്നറിയിപ്പ്

ലണ്ടന്‍: യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനിലെ ആശുപത്രികളെക്കാളും തിരക്കാണ് യുകെയിലെ ആശുപത്രികളിലെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍ രംഗത്ത്. ഡോ. പോള്‍ റാന്‍സം ബ്രൈറ്റണിലെ ഒരു പ്രാദേശിക പത്രമായ ദി ആര്‍ഗസിന് നല്‍കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. ആളുകളുടെ ജീവന്‍ തിരികെ പിടിക്കാന്‍ ജീവനക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്‍ എച്ച് എസുമായി ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമുഖത്തും പ്രകൃതിദുരന്തങ്ങളിലും സഹായിക്കാന്‍ ഡോ. പോള്‍ മുന്നിലുണ്ട്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി സമയം കണ്ടെത്താന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. 'വിദേശരാജ്യങ്ങളിലൊക്കെ മികച്ച ആരോഗ്യ സംവിധാനം ആണെന്ന്

Full Story
  12-01-2023
ഇംഗ്ലണ്ടിലെ മെറ്റേണിറ്റി സേവനങ്ങള്‍ തൃപ്തികരമല്ലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഇംഗ്ലണ്ടിലെ മെറ്റേണിറ്റി സേവനങ്ങള്‍ തൃപ്തികരമല്ലെന്നു സര്‍വേ. പ്രസവസമയത്ത് സ്ത്രീകളുടെ പരിചരണ അനുഭവങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വഷളായതായി ഇംഗ്ലണ്ടിലെ ഹെല്‍ത്ത് ആന്റ് കെയര്‍ റെഗുലേറ്ററായ കെയര്‍ ക്വാളിറ്റി കമ്മീഷന്റെ (CQC) റിപ്പോര്‍ട്ട് പറയുന്നു. 20,000 സ്ത്രീകളില്‍ നടത്തിയ ഒരു സര്‍വേയില്‍ പ്രസവസമയത്തും പ്രസവശേഷവും ഏറ്റവും ആവശ്യമുള്ളപ്പോള്‍ സഹായം ലഭിക്കുന്നതില്‍ കുറവ് കണ്ടെത്തി. മൊത്തത്തിലുള്ള സംതൃപ്തി ഉയര്‍ന്നതാണ്. ഗര്‍ഭാവസ്ഥയില്‍ മാനസികാരോഗ്യ പിന്തുണ വര്‍ദ്ധിക്കുന്നു. പ്രസവ സേവനങ്ങളുടെ സുരക്ഷ സമീപ വര്‍ഷങ്ങളില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ്. ഇംഗ്ലണ്ടിലെ പകുതിയിലധികം മെറ്റേണിറ്റി യൂണിറ്റുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍

Full Story
  11-01-2023
യുകെയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സമരം രണ്ടാം ഘട്ടത്തിലേക്ക്, കൂടുതല്‍ ജീവനക്കാര്‍ പങ്കെടുക്കും

ലണ്ടന്‍: ഇന്ന് നടക്കുന്ന ആംബുലന്‍സ് പണിമുടക്ക് എന്‍എച്ച്എസിന്റെ താളം തെറ്റിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ക്രിസ്മസിന് മുമ്പ് നടന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പണിമുടക്കിനേക്കാള്‍ ഗുരുതരമായിരിക്കും ഇന്ന് നടക്കുന്ന പണിമുടക്കെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എന്‍എച്ച്എസ് മാനേജര്‍മാരാണ്. മെച്ചപ്പെട്ട സേവന വേതനങ്ങള്‍ക്കായി രണ്ടാം തവണയാണ് ആയിരക്കണക്കിന് പാരാമെഡിക്കുകളും സപ്പോര്‍ട്ട് സ്റ്റാഫുകളും ഈ ശൈത്യകാലത്ത് പണിമുടക്കിന് ഇറങ്ങുന്നത്. അടിയന്തര പ്രാധാന്യമുള്ള ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ തടസ്സമുണ്ടാകില്ലെന്ന ഉറപ്പ് യൂണിയന്‍ നേതാക്കള്‍ നല്‍കിയിട്ടുണ്ട്. യൂണിയനുകള്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്

Full Story
  11-01-2023
യുകെയില്‍ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ലണ്ടന്‍: ബ്രിട്ടന്റെ ആരോഗ്യ മേഖല പ്രതീക്ഷിക്കുന്ന തോതില്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നുണ്ടോ? രാജ്യത്തെ മരണസംഖ്യ പരിശോധിക്കുമ്പോള്‍ ആരോഗ്യ സേവനങ്ങളുടെ ഗുണമേന്മയെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. 2022-ല്‍ യുകെയില്‍ 650,000-ല്‍ അധികം ആളുകള്‍ മരിച്ചുവെന്നാണ് കണക്ക്. ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.1951ന് ശേഷമുള്ള സാധാരണ വര്‍ഷങ്ങളിലെ മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ അധിക മരണങ്ങള്‍ സംഭവിച്ച വര്‍ഷമാണ് 2022 എന്ന് ടൈംസ് നടത്തിയ പഠനം വ്യക്തമാക്കുന്നു. മഹാമാരി നേരിട്ട രണ്ട് വര്‍ഷം ഒഴിവാക്കിയാണ് ഈ കണക്കുകള്‍.ഡിസംബര്‍ 30ന് അവസാനിച്ച ആഴ്ചയില്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 9517 മരണങ്ങളാണ് വീണ്ടും

Full Story
[343][344][345][346][347]
 
-->




 
Close Window