Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സമരം രണ്ടാം ഘട്ടത്തിലേക്ക്, കൂടുതല്‍ ജീവനക്കാര്‍ പങ്കെടുക്കും
reporter

ലണ്ടന്‍: ഇന്ന് നടക്കുന്ന ആംബുലന്‍സ് പണിമുടക്ക് എന്‍എച്ച്എസിന്റെ താളം തെറ്റിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ക്രിസ്മസിന് മുമ്പ് നടന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പണിമുടക്കിനേക്കാള്‍ ഗുരുതരമായിരിക്കും ഇന്ന് നടക്കുന്ന പണിമുടക്കെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എന്‍എച്ച്എസ് മാനേജര്‍മാരാണ്. മെച്ചപ്പെട്ട സേവന വേതനങ്ങള്‍ക്കായി രണ്ടാം തവണയാണ് ആയിരക്കണക്കിന് പാരാമെഡിക്കുകളും സപ്പോര്‍ട്ട് സ്റ്റാഫുകളും ഈ ശൈത്യകാലത്ത് പണിമുടക്കിന് ഇറങ്ങുന്നത്. അടിയന്തര പ്രാധാന്യമുള്ള ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ തടസ്സമുണ്ടാകില്ലെന്ന ഉറപ്പ് യൂണിയന്‍ നേതാക്കള്‍ നല്‍കിയിട്ടുണ്ട്. യൂണിയനുകള്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടായില്ലെന്ന് പറയുമ്പോഴും ഇതിനെ സംബന്ധിച്ച് ഔപചാരികമായ ഒരു കരാറും നിലവില്‍ ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജി എം ബി , യൂണിസണ്‍ എന്നിവയാണ് ഇന്ന് സമരത്തിന് നേതൃത്വം കൊടുക്കുന്ന യൂണിയനുകള്‍ . അടിയന്തര കോളുകളെ സംബന്ധിച്ച് ധാരണയിലെത്താത്തത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .

പണിമുടക്കിനെ നേരിടാന്‍ സൈന്യത്തോടൊപ്പം സമര മുഖത്തിറങ്ങാത്ത എന്‍എച്ച്എസ് ജീവനക്കാരുടെ സേവനവും ഉപയോഗിക്കാനാണ് അധികൃതര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ ഇത്തവണ കൂടുതല്‍ ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ സ്ഥിതി ഗുരുതരമാകുമെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സിലെ മിറിയം ഡീക്കിന്‍ പറഞ്ഞു. എന്‍ എച്ച് എസിലെ ചികിത്സാ കാത്തിരിപ്പിന്റെ സമയം വര്‍ധിച്ചതിനെ കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ അടുത്തകാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. നേരത്തെ 13 മണിക്കൂറോളം ആംബുലന്‍സില്‍ തന്നെ ചികിത്സയ്ക്കായി കാത്തിരിക്കേണ്ട വന്ന രോഗിയുടെ അനുഭവം വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴി വെച്ചത്.

 
Other News in this category

 
 




 
Close Window