Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
UK Special
  25-11-2022
ജൂണ്‍ വരെ യുകെയില്‍ എത്തിയ വിദേശികളുടെ എണ്ണം 504,000: എണ്ണം നിജപ്പെടുത്തി നിയന്ത്രണം ഉടന്‍
യുകെ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ഈ വര്‍ഷം ജൂണില്‍ 504,000 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നു. ഇതോടെ ഇമിഗ്രേഷന്‍ കുറയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി റിഷി സുനാക്. സ്റ്റുഡന്റ് വിസയില്‍ ഇനി കടുപ്പമേറിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി.

ലിവര്‍പൂളിലെ ജനസംഖ്യക്ക് ആനുപാതികമാണ് ഈ കുത്തനെ ഉയര്‍ന്ന നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ . മുന്‍പത്തെ 12 മാസ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിരട്ടി അധികമാണിത്. അഫ്ഗാനിസ്ഥാന്‍, ഹോങ്കോംഗ്, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ താമസിക്കാന്‍ അവകാശം നല്‍കിയതാണ് വര്‍ദ്ധനവിന് കാരണമെന്ന് ഡൗണിംഗ് സ്ട്രീറ്റ്
Full Story
  25-11-2022
ചൈനീസ് നിര്‍മ്മിത ക്യാമറകള്‍ സ്ഥാപിക്കരുതെന്ന് നിര്‍ദേശം

ലണ്ടന്‍: യുകെയില്‍ ചൈനീസ് നിര്‍മ്മിത സെക്യൂരിറ്റി ക്യാമറകള്‍ക്ക് നിരോധനം. സെന്‍സിറ്റീവ് സൈറ്റുകളില്‍ ഇത്തരം ക്യാമറകള്‍ സ്ഥാപിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലമാണ് ഇത്. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം. നിലവിലുള്ള ഉപകരണങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്ന കാര്യം പരിഗണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റല്‍ കോര്‍ നെറ്റ്വര്‍ക്കുകളുമായി ബന്ധിപ്പിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

യുകെയ്ക്ക് എതിരെ ഭീഷണി വര്‍ദ്ധിച്ചു വരികയാണ്. ഇത്തരം സിസ്റ്റങ്ങള്‍ അനുദിനം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ഈ

Full Story
  25-11-2022
തെര്‍മോസ്റ്റാറ്റ് ഒഴിവാക്കൂ, 500 പൗണ്ട് ലാഭിക്കൂ, സര്‍ക്കാര്‍ പറയുന്നു

 ലണ്ടന്‍: ബ്രിട്ടനില്‍ തണുപ്പ് കാലം വരികയാണ്. തെര്‍മോസ്റ്റാറ്റ് ഉപയോഗം ഏറെ അനിവാര്യമായ സമയം. എന്നാല്‍ ഈ ഘട്ടത്തില്‍ തെര്‍മോസ്റ്റാറ്റുകള്‍ കുറച്ച് ഉപയോഗിക്കാനാണ് ചാന്‍സലര്‍ ജെറമി ഹണ്ട് ഭവന ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എനര്‍ജി ഉപയോഗം 15 ശതമാനം കുറച്ച് ദേശീയ ദൗത്യത്തില്‍ പങ്കെടുക്കുന്നത് വഴി 500 പൗണ്ട് ലാഭിക്കാമെന്നും ചാന്‍സലര്‍ വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്റെ ഭീഷണി നേരിടാനുള്ള പോംവഴിയായാണ് ജെറമി ഹണ്ട് ഈ ഐഡിയ പങ്കുവെച്ചത്. ഓട്ടം ബജറ്റിന്റെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം വര്‍ദ്ധിക്കുന്ന സമാനമായ തുകയാണ് ഈ വിധം കുറയ്ക്കാന്‍ കഴിയുമെന്ന് ഹണ്ട് വ്യക്തമാക്കുന്നത്.

എനര്‍ജി ബില്‍

Full Story
  25-11-2022
ക്രിസ്മസിന് രണ്ടു ദിവസം മുന്‍പ് സമരം, മന്ത്രിമാര്‍ സമരം തെരഞ്ഞെടുത്തതാണെന്ന് ജനറല്‍ സെക്രട്ടറി

ലണ്ടന്‍: ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ നഴ്സുമാര്‍ അടുത്ത മാസം രണ്ട് ദിവസങ്ങളില്‍ പണിമുടക്കും. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ നഴ്സിംഗ് പണിമുടക്കായി ഇത് മാറും. ഡിസംബര്‍ 15, 20 തീയതികളില്‍ പണിമുടക്കുമെന്ന് ശമ്പള വര്‍ദ്ധനാ വിഷയത്തില്‍ ഗവണ്‍മെന്റുമായി പോരാട്ടത്തില്‍ ഏര്‍പ്പെട്ട റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പ്രഖ്യാപിച്ചു. എമര്‍ജന്‍സി കെയര്‍ ഓഫര്‍ ചെയ്യാന്‍ നഴ്സുമാര്‍ തയ്യാറാകുമെങ്കിലും പതിവ് സേവനങ്ങള്‍ ഇതുമൂലം തടസ്സപ്പെടും. ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ മന്ത്രിമാര്‍ തയ്യാറാകാതെ വന്നതോടെ തങ്ങള്‍ക്ക് മറ്റ് വഴികളില്ലെന്ന് ആര്‍സിഎന്‍ പറഞ്ഞു. എന്നാല്‍ 19% ശമ്പളവര്‍ദ്ധന ഒരു തരത്തിലും താങ്ങാന്‍ കഴിയില്ലെന്ന്

Full Story
  25-11-2022
ജിപി സമയപരിധി രണ്ടര മണിക്കൂര്‍ കുറയ്ക്കുന്നു, രോഗികള്‍ക്ക് തിരിച്ചടിയാകും.

 ലണ്ടന്‍: ജിപിമാരെ ഒന്നു കാണാന്‍ കാത്തിരിപ്പു വേണ്ടിവരുന്ന അവസ്ഥയില്‍ വീണ്ടും സമയം വെട്ടിക്കുറയ്ക്കാന്‍ ആലോചന. പ്രവൃത്തി സമയം കുറയ്ക്കാതെ തരമില്ലെന്നാണ് ഇവര്‍ പറയുന്നത്. രാവിലെ 8 മുതല്‍ വൈകീട്ട് 6.30 വരെ പ്രവര്‍ച്ചിരുന്നത് ഇനി രാവിലെ 9 മണിമുതല്‍ വൈകീട്ട് അഞ്ചു മണിവരെ മാത്രമായി പ്രവര്‍ത്തിക്കും. ഇതോടെ ജിപിമാരുടെ സേവനം ലഭിക്കുന്ന സമയപരിധി രണ്ടര മണിക്കൂര്‍ കുറയും. കാലാവസ്ഥ മാറുന്നതോടെ രോഗികളുടെ എണ്ണം ഏറുകയാണ്. ഇതിനിടെയാണ് രോഗികള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനം. അപ്പോയ്ന്റ്മെന്റ് എടുക്കുന്നവരില്‍ പകുതിയോളം പേര്‍ക്കു മാത്രമാണ് ജിപിമാരെ കാണാന്‍ സാധിക്കുന്നതെന്ന പരാതിയുണ്ട്. പലരും ഓണ്‍ലൈന്‍ വഴി സേവനം നടത്തുന്നവരുമുണ്ട്.

Full Story

  25-11-2022
ഇമിഗ്രേഷന്‍ നിയമം കടുപ്പിക്കും, ഇമിഗ്രേഷന്‍ കുറയും, സ്റ്റുഡന്റ് വിസയും ലഭിക്കാന്‍ ബുദ്ധിമുട്ടാകും

 ലണ്ടന്‍: ഇമിഗ്രേഷന്‍ കുറയുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനാക്. സ്റ്റുഡന്റ് വിസയില്‍ കടുപ്പമേറിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി. യുകെ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ഈ വര്‍ഷം ജൂണില്‍ 504,000 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെയാണ് സുനാകിന്റെ പ്രഖ്യാപനങ്ങള്‍. ലിവര്‍പൂളിലെ ജനസംഖ്യക്ക് ആനുപാതികമാണ് ഈ കുത്തനെ ഉയര്‍ന്ന കണക്കുകള്‍. മുന്‍പത്തെ 12 മാസ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിരട്ടി അധികമാണിത്. അഫ്ഗാനിസ്ഥാന്‍, ഹോങ്കോംഗ്, ഉക്രെിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ താമസിക്കാന്‍ അവകാശം നല്‍കിയതാണ് വര്‍ദ്ധനവിന് കാരണമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

Full Story
  24-11-2022
ആര്‍ത്തവവിരാമം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം

ലണ്ടന്‍: ആര്‍ത്തവവിരാമത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പുതിയ ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഇനിമുതല്‍ ആവശ്യമെങ്കില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാം. ആരോഗ്യ സേവന മേധാവി, അമാന്‍ഡ പ്രിച്ചാര്‍ഡാണ് ആദ്യമായി ആര്‍ത്തവവിരാമത്തെക്കുറിച്ച് ദേശീയ എന്‍എച്ച്എസ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. മറ്റു തൊഴിലുടമകളും ഇതേ മാര്‍ഗം തന്നെ പിന്തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുതിയ പദ്ധതി പ്രകാരം ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ജോലിസമയങ്ങളില്‍ അവരുടെ ആവശ്യപ്രകാരം മാറ്റങ്ങള്‍ നല്‍കുവാനും, ഇടവേളകള്‍ നല്‍കുവാനുമുള്ള വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
Full Story

  24-11-2022
സ്വകാര്യ പാര്‍ക്കിംഗ് സ്ഥാപനങ്ങളുടെ പിഴ ചുമത്തലില്‍ റെക്കോര്‍ഡ് വളര്‍ച്ച

ലണ്ടന്‍: സ്വകാര്യ പാര്‍ക്കിംഗ് സ്ഥാപനങ്ങള്‍ വാഹനയുടമകളില്‍ നിന്ന് പിഴ ചുമത്തുന്നത് റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. പ്രതിദിനം ശരാശരി 30,000 പേരില്‍ നിന്നാണ് പിഴ ഈടാക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നല്‍കിയ 1.8 ദശലക്ഷം ടിക്കറ്റുകളില്‍ നിന്ന് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 2.7 ദശലക്ഷം ടിക്കറ്റുകളാണ് നല്‍കിയത്. പിഎ വാര്‍ത്താ ഏജന്‍സി നടത്തിയ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സി (ഡിവിഎല്‍എ) ഡാറ്റയുടെ വിശകലനത്തില്‍ നിന്നാണ് ഈ കണക്കുകള്‍.സ്വകാര്യ പാര്‍ക്കിംഗ് കമ്പനികള്‍ യുക്തിരഹിതമായ ഫീസും, ആശയക്കുഴപ്പമുണ്ടാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അടയാളങ്ങളുടെ ഉപയോഗവും

Full Story
[356][357][358][359][360]
 
-->




 
Close Window