Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
UK Special
  13-12-2022
യുകെയിലെ ലീഡ്‌സില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ 9 വയസ്സുകാരി അന്തരിച്ചു
യുകെയിലെ മലയാളി സമൂഹത്തിനു വേദനയായി മലയാളി ബാലികയുടെ ആകസ്മിക വിയോഗം. ലീഡ്സിലെ ഒന്‍പതു വയസുകാരി ആന്‍ തെരേസയാണ് വിട വാങ്ങിയത്. ഹൃദയസംബന്ധമായ അസുഖം മൂലം ആണ് മരണം എന്നാണ് വിവരം. ഞായറാഴ്ച രാത്രി 9.45ഓടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്.


ലീഡ്സിലെ ജെയിംസ് - നെഫി ഗോപുരത്തിങ്കല്‍ ദമ്പതികളുടെ മകളാണ് ആന്‍ തെരേസ. ജെയിംസ് മൂക്കന്നൂര്‍ ഞാലൂക്കര ഗോപുരത്തിങ്കല്‍ കുടുംബാംഗമാണ്. അമ്മ നെഫി അങ്കമാലി കറുകുറ്റി കുടുംബാംഗമാണ് . പന്ത്രണ്ട് വയസ്സുള്ള ജോണ്‍ ആണ് സഹോദരന്‍ . മൃതസംസ്‌കാര ശുശ്രൂഷകള്‍ പിന്നീട്.

ലീഡ്സ് മലയാളി അസോസിയേഷന്‍ അംഗമാണ് ജെയിംസും കുടുംബവും. അപ്രതീക്ഷിതമായി എത്തിയ ദുരന്ത വാര്‍ത്തയില്‍ തകര്‍ന്നിരിക്കുന്ന ഈ കുടുംബത്തിന് ആശ്വാസമായി ലീഡ്സ് മലയാളികള്‍ പിന്തുണയുമായി
Full Story
  13-12-2022
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, രോഗികളുടെ എണ്ണത്തില്‍ വര്‍ധന

ലണ്ടന്‍: കൊവിഡ്-19 പ്രതിസന്ധി വിട്ടൊഴിഞ്ഞെന്ന് ആശ്വസിച്ച് ഇരിക്കവെ വൈറസ് വീണ്ടും തിരിച്ചുവരവ് നടത്തുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ കൊവിഡ് ആശുപത്രി അഡ്മിഷനുകള്‍ തിരിച്ചുവരവ് നടത്തുകയാണെന്നാണ് സ്ഥിരീകരിക്കുന്നത്. മാസ്‌കുകള്‍ തിരിച്ചെത്തിക്കണമെന്ന് ഇതോടെ വിദഗ്ധര്‍ യുകെ രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ട് തുടങ്ങി.കഴിഞ്ഞ തിങ്കളാഴ്ച വൈറസ് ബാധിച്ച് 724 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ വ്യക്തമാക്കുന്നു. ഇതിന് മുന്‍പുള്ള ആഴ്ചയിലെ 639 കേസുകളില്‍ നിന്നും 13 ശതമാനമാണ് വര്‍ദ്ധന. ഒക്ടോബര്‍ 27-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദൈനംദിന കേസുകളും ഇതാണ്. ഇതിനിടെ കൊവിഡ് ട്രാക്കിംഗ് ഡാറ്റ പ്രകാരം

Full Story
  13-12-2022
രാത്രി താപനില മൈനസ് 15 ലേക്ക്, വിമാനഗതാഗതം തടസപ്പെടും

ലണ്ടന്‍: മറ്റൊരു തണുപ്പേറിയ ദിനം കൂടി കടന്ന് ബ്രിട്ടന്‍. രാത്രിയില്‍ താപനില -15 സെല്‍ഷ്യസ് വരെ താഴ്ന്നതോടെ എല്ല് മരവിപ്പിക്കുന്ന കാലാവസ്ഥ അതിജീവിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ഐസ് മൂടല്‍ഞ്ഞ് മൂലം രാജ്യത്തെ യാത്രകള്‍ ബുദ്ധിമുട്ടിലാകുന്ന ഘട്ടത്തിലാണ്. റോഡുകള്‍ അടച്ചിടുന്നതിന് പുറമെ, ട്രെയിനുകള്‍ റദ്ദാക്കാനും, വിമാനങ്ങള്‍ പിന്‍വലിക്കാനും ഇത് കാരണമായിട്ടുണ്ട്. രാത്രിയോടെ -15 സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നതോടെ ജനങ്ങള്‍ പുതപ്പിനടിയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതമായി. മഞ്ഞ്, ഐസ്, മൂടല്‍മഞ്ഞ് എന്നിവയാണ് യുകെയില്‍ വരുംദിനങ്ങളില്‍ തുടരുക. ഇതുമൂലം യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നുണ്ട്.

ഐസ് നിറഞ്ഞ റോഡുകള്‍

Full Story
  13-12-2022
തടാകത്തില്‍ അകപ്പെട്ട മൂന്നു കുട്ടികള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

ലണ്ടന്‍: ശൈത്യകാലം തുടങ്ങവേ ബ്രിട്ടനെ വേദനയിലാഴ്ത്തിയിരിക്കുകയാണ് കുഞ്ഞുങ്ങളുടെ മരണം. വെള്ളം ഉറഞ്ഞ് ഐസായി മാറിയ തടാകത്തില്‍ കളിക്കവേ ഐസ് പാളി പൊട്ടി വെള്ളത്തിന് അടിയിലായ കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. നാലു കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അതില്‍ ഒരാള്‍ കൂടി മരിച്ചിരിക്കുകയാണ്. ജാക്ക് ജോണ്‍സണ്‍ എന്ന കുട്ടി മുന്‍പരിചയം പോലുമില്ലാതെ കുട്ടികളെ രക്ഷിക്കാനിറങ്ങിയതാണ്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. സോളിഹള്ളില്‍ സമീപ വാസികള്‍ ബാബ്സ് മില്‍ പാര്‍ക്കില്‍ ഒരുമിച്ചുകൂടി. മരണമടഞ്ഞ കുട്ടികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിച്ചു.

വെസ്റ്റ് മിഡ്ലാന്‍ഡ്സിലുള്ള സോളിഹള്ളിലെ ബാബ്ബ്സ് മില്ല്

Full Story
  13-12-2022
സ്‌കോട്ട്‌ലന്‍ഡിലെ എന്‍എച്ച്എസ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്

ലണ്ടന്‍: സ്‌കോട്ട്ലണ്ടില്‍ മെച്ചപ്പെട്ട ശമ്പള വര്‍ദ്ധന ഓഫര്‍ മുന്നോട്ട് വെച്ച ഗവണ്‍മെന്റ് തീരുമാനം അംഗീകരിച്ച് രണ്ട് പ്രധാന എന്‍എച്ച്എസ് യൂണിയനുകള്‍. യുണൈറ്റ്, യുണീഷന്‍ എന്നിങ്ങനെയുള്ള ഹെല്‍ത്ത് സര്‍വ്വീസ് യൂണിയന്‍ അംഗങ്ങളുടെ പണിമുടക്കാണ് ഇതോടെ ഒഴിവാകുന്നത്. എന്നാല്‍ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്, ജിഎംബി, ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി അംഗങ്ങള്‍ ബാലറ്റുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. റെക്കോര്‍ഡ് പേ ഓഫര്‍ സ്വീകരിച്ച യുണൈറ്റ്, യുണീഷന്‍ തീരുമാനത്തെ ഹെല്‍ത്ത് സെക്രട്ടറി ഹംസ യൂസഫ് സ്വാഗതം ചെയ്തു. കഴിഞ്ഞ മാസമാണ് സ്‌കോട്ടിഷ് ഗവണ്‍മെന്റ് ഡീല്‍ മെച്ചപ്പെടുത്തി ശരാശരി 7.5 ശതമാനമാക്കി ഉയര്‍ത്തി ഹെല്‍ത്ത് സര്‍വ്വീസ് ജീവനക്കാര്‍ക്ക്

Full Story
  13-12-2022
നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായില്ല, പ്രതിസന്ധി രൂക്ഷം

ലണ്ടന്‍: നഴ്സുമാരുടെ സമരം ഒഴിവാക്കാന്‍ ഗവണ്‍മെന്റിന് മുന്നില്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയാതെ ഹെല്‍ത്ത് സെക്രട്ടറി. ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയ്സ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ചീഫ് എക്സിക്യൂട്ടീവ് പാറ്റ് കുള്ളെനുമായി നടത്തിയ ചര്‍ച്ചകളാണ് പരാജയപ്പെട്ടത്. അതേസമയം ചര്‍ച്ചകള്‍ ഇനിയും നടത്തുമെങ്കിലും ശമ്പളവര്‍ദ്ധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കില്ലെന്ന പിടിവാശിയാണ് പ്രശ്നം വഷളാക്കുന്നത്. പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പള വര്‍ദ്ധന വേണമെന്നതാണ് നഴ്സുമാരുടെ പ്രധാന ആവശ്യം. 'ആര്‍സിഎന്നുമായി ശമ്പളേതര വിഷയങ്ങളിലും, പേ റിവ്യൂ പ്രൊസസില്‍ യൂണിയന്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും സംബന്ധിച്ച് ബാര്‍ക്ലേ തുടര്‍ന്നും

Full Story
  12-12-2022
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ആറാം വട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായി
ഇരു രാജ്യങ്ങളിലേയും ഔദ്യോഗിക പ്രതിനിധികളായിരിക്കും ചര്‍ച്ചയുടെ ഭാഗമാകുക. എത്രയും വേഗം കരാര്‍ സാധ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നത്. ജൂലൈ 29 ന് ആയിരുന്നു അഞ്ചാം വട്ട ചര്‍ച്ചകള്‍ നടന്നത്. ഇന്നു മുതല്‍ ആറാം വട്ട ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. യാത്രാ വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ചരക്കുകളുടെ വിപണനവുമായിട്ടാണ് പ്രധാനമായും ഇന്ന് ചര്‍ച്ചകള്‍ നടക്കുക. 2022 ജനുവരി 13 നായിരുന്നു സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചത്.


ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ വിപണന വസ്തുക്കളുടെ കസ്റ്റംസ് ഡ്യുട്ടി പൂര്‍ണ്ണമായും എടുത്തു കളയുകയോ അല്ലെങ്കില്‍ കാര്യമായ കുറവ് വരുത്തുകയോ ചെയ്യും. വാഹനങ്ങളിലും ഡ്യുട്ടി ഇളവുകള്‍ വേണമെന്നാണ് ബ്രിട്ടീഷ് പ്രതിനിധികള്‍
Full Story
  12-12-2022
പാറപോലെയുള്ള ഐസ് പാളികള്‍ അടര്‍ന്നു മാറി: ഐസിനു മുകളില്‍ കളിക്കാനിറങ്ങിയ കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി
ഐസില്‍ കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് അത്യാഹിതം. ശൈത്യകാലത്ത് ഐസായി മാറുന്ന തടാകങ്ങള്‍ക്ക് മുകളില്‍ കുട്ടികള്‍ കളിക്കാറുണ്ട്. ഇപ്രകാരം വെസ്റ്റ് മിഡ്ലാന്‍ഡ്സ് സോളിഹള്ളിലെ തടാകത്തില്‍ കളിച്ച കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

തടാകത്തിന് മുകളില്‍ കളിക്കവെ തണുത്തുറഞ്ഞ വെള്ളത്തില്‍ പതിച്ച് രണ്ട് കുട്ടികളെ കാണാതായി. രക്ഷപ്പെടുത്തിയ നാല് കുട്ടികള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. രക്ഷപ്പെടുത്തിയ കുട്ടികളെ കാര്‍ഡിയാക് അറസ്റ്റ് നേരിട്ട നിലയിലാണ് പുറത്തെടുത്തത്.

തണുത്തുറഞ്ഞ വെള്ളത്തിലേക്ക് പോലീസും പൊതുജനവും ധൈര്യപൂര്‍വ്വം ചാടിയിറങ്ങിയാണ് ഈ കുട്ടികളെ രക്ഷിച്ചത്. 12 വയസ്സില്‍ താഴെയുള്ളവരാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. ഈ പ്രായക്കുറവ് മൂലം കൊടുംതണുപ്പില്‍ കാണാതായവര്‍ക്കു ജീവഹാനി
Full Story
[358][359][360][361][362]
 
-->




 
Close Window