Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
UK Special
  23-12-2022
ക്രിസ്മസ് ദിനത്തില്‍ താപനില 13 സെല്‍ഷ്യസിലേക്ക്, അടുത്ത ദിവസം താപനില മൈനസിലേക്ക് താഴും

ലണ്ടന്‍: ക്രിസ്മസ് ദിനത്തില്‍ സുഖകരമായ കാലാവസ്ഥ. തൊട്ടടുത്ത ദിവസം എല്ല് കോച്ചുന്ന തണുപ്പ്. ബ്രിട്ടനെ കാത്തിരിക്കുന്ന കാലാവസ്ഥയെ കുറിച്ച് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ് ഈ വിധമാണ്. ഐസും, മഞ്ഞും, തണുത്തുറഞ്ഞ കാറ്റുമായി ബോക്സിംഗ് ഡേയില്‍ മറ്റൊരു ആര്‍ട്ടിക് ബ്ലാസ്റ്റ് ബ്രിട്ടനെ തേടിയെത്തുമെന്നാണ് സൂചന.ക്രിസ്മസിന് 13 സെല്‍ഷ്യസ് വരെയുള്ള സുഖകരമായ കാലാവസ്ഥ ലഭിക്കുമെങ്കിലും ഡിസംബര്‍ 26ന് മുതല്‍ ശരാശരി താപനില കുത്തനെ ഇടിയും. ഈ ദിവസം മുതല്‍ പുതുവര്‍ഷം വരെയാണ് നിരവധി ശൈത്യകാല ബ്ലാസ്റ്റുകള്‍ തുടരെ തേടിയെത്തുക.

സൗത്ത് മേഖലയില്‍ മഞ്ഞ് പെയ്യുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇതിന് പിന്നാലെ ജനുവരി 4 വരെ നീണ്ടുനില്‍ക്കുന്ന

Full Story
  23-12-2022
സ്‌ട്രെപ് എ ബാധിച്ച് അഞ്ചു കുട്ടികള്‍ കൂടി മരിച്ചു, മരണസംഖ്യ 24 ആയി

ലണ്ടന്‍: ശൈത്യകാലം തുടങ്ങിയതോടെ ജനജീവിതം പ്രതിസന്ധിയിലായി. ഫ്ളൂ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ 60 മടങ്ങാണ് വര്‍ധന. കഴിഞ്ഞാഴ്ച ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്തത് 1939 കേസുകളാണ്. മുന്‍ ആഴ്ചയേക്കാള്‍ 67 ശതമാനം വര്‍ധിച്ചു. 2021 ല്‍ രേഖപ്പെടുത്തിയതു വച്ചു നോക്കിയാല്‍ 57 ഇരട്ടിയായി. ഫ്ളൂ ലക്ഷണങ്ങളുള്ളവരുടെ എണ്ണമേറുന്നത് വലിയ ആശങ്കയാകുകയാണ്. രോഗ ബാധിതരായി ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണവും ഏറുകയാണ്. കഴിഞ്ഞാഴ്ച 149 പേരാണ് ഗുരുതരാവസ്ഥയിലായത്. മുന്‍ ആഴ്ചയേക്കാള്‍ 87 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം വെറും രണ്ടുപേരുടെ സ്ഥാനത്താണ് ഈ വര്‍ധനയെന്നത് രോഗ വ്യാപനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

ഒരു ലക്ഷം പേരില്‍ 8.3 പേര്‍ എന്ന

Full Story
  23-12-2022
ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും, വിമാനയാത്രക്കാര്‍ ദുരിതത്തിലാകും

ലണ്ടന്‍: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരും ഇന്ന് മുതല്‍ പണിമുടക്കിലേക്ക്. ആയിരക്കണക്കിന് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ലക്ഷക്കണക്കിന് വിമാന യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.ഹീത്രൂ, ഗാറ്റ്വിക്ക്, ബര്‍മിംഗ്ഹാം, കാര്‍ഡിഫ്, മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ വിമാനത്താവളങ്ങളിലും ഈസ്റ്റ് സസെക്സിലെ ന്യൂഹാവന്‍ തുറമുഖത്തിലുമുള്ള പാസ്പോര്‍ട്ട് കണ്‍ട്രോള്‍ എന്നിവിടങ്ങളില്‍ 1,000-ത്തിലധികം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

പണിമുടക്ക് ബോക്സിംഗ് ദിനത്തിന്റെ ആരംഭം വരെ നീണ്ടുനില്‍ക്കും. അടുത്ത റൗണ്ട് പണിമുടക്ക് ഡിസംബര്‍ 28 മുതല്‍ പുതുവത്സര രാവ്

Full Story
  23-12-2022
വാരാന്ത്യത്തില്‍ റോഡുകളില്‍ വാഹനങ്ങളുടെ നീണ്ടനിര പ്രതീക്ഷിക്കാം

ലണ്ടന്‍: ക്രിസ്മസ് വാരാന്ത്യത്തിന് മുന്നോടിയായി ദശലക്ഷക്കണക്കിന് ആളുകള്‍ വാഹനവുമായി റോഡിലിറങ്ങുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് നീണ്ട ക്യൂ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.യുകെയില്‍ ഉടനീളം 16.9 ദശലക്ഷം യാത്രകള്‍ നടക്കുന്നതായി കണക്കാക്കപ്പെടുന്ന ഈ ആഴ്ച റോഡുകളിലെ ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും വെള്ളിയാഴ്ചയെന്ന് AA അറിയിച്ചു. ക്രിസ്മസ് രാവില്‍ 16.6 മില്യണ്‍ യാത്രകള്‍ കൂടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.നെറ്റ്വര്‍ക്ക് റെയിലിലെ റെയില്‍, മാരിടൈം, ട്രാന്‍സ്പോര്‍ട്ട് യൂണിയനിലെ (ആര്‍എംടി) ആയിരക്കണക്കിന് അംഗങ്ങള്‍ നടത്തുന്ന പണിമുടക്ക് കൂടിയാകുന്നതോടെ തിരക്ക് കൂടുതല്‍ രൂക്ഷമാകും.

ഇത് ശനിയാഴ്ച

Full Story
  22-12-2022
എനര്‍ജി ബില്‍ കുറയ്ക്കില്ല, വീട്ടില്‍ കുറയ്ക്കാനുള്ള പോംവഴി പറഞ്ഞ് സര്‍ക്കാര്‍

ലണ്ടന്‍: ശൈത്യകാലത്തെ എനര്‍ജി ബില്ലുകള്‍ എങ്ങനെ നിയന്ത്രിക്കാം എന്ന് കുടുംബങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എനര്‍ജി ബില്ലുകള്‍ എങ്ങനെ കുറയ്ക്കാം എന്നുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഈ നവംബറിലാണ് യുകെ സര്‍ക്കാര്‍ ലളിതമായ രീതികളിലൂടെ എനര്‍ജി ചിലവുകള്‍ എങ്ങനെ കുറയ്ക്കാം എന്നുള്ള മള്‍ട്ടി മില്യണ്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ക്യാമ്പയിനു തുടക്കമിട്ടത്. സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ ചെറിയ മാറ്റങ്ങള്‍ എനര്‍ജി ബില്ലുകളില്‍ വലിയ രീതിയിലുള്ള കുറവാണ് ഉണ്ടാക്കുന്നത്. ഈ ശൈത്യകാലത്ത് ആളുകള്‍ സുരക്ഷിതരാണ് എന്ന് ഉറപ്പുവരുത്തുന്നതിനോടൊപ്പം എങ്ങനെ എനര്‍ജി

Full Story
  22-12-2022
ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സമരം തടയാന്‍ ശക്തമായ നടപടിയുമായി സര്‍ക്കാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ സമരം നടത്തി

ലണ്ടന്‍: സമരത്തിനിറങ്ങുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ 999 കോളുകള്‍ക്ക് പ്രതികരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമം വരുന്നു. ഹൃദയാഘാതവും, സ്ട്രോക്കും ബാധിച്ച രോഗികള്‍ക്ക് അരികിലേക്ക് സമരദിനങ്ങളിലും പാഞ്ഞെത്താന്‍ നിര്‍ബന്ധിക്കുന്നതാണ് നിയമം. പാരാമെഡിക്കുകള്‍ നടത്തിയ ആദ്യ പണിമുടക്ക് ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതോടെയാണ് സമരങ്ങള്‍ക്കിടയിലും മിനിമം ലെവല്‍ സേവനം ഉറപ്പാക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമം കൊണ്ടുവരാന്‍ സാധ്യത ശക്തമായത്. അടിസ്ഥാന ജീവന്‍രക്ഷാ സേവനങ്ങള്‍ ഉറപ്പേകാന്‍ പോകും യൂണിയന്‍ നേതാക്കള്‍ തയ്യാറാകാത്തത് മന്ത്രിമാരെ ഞെട്ടിച്ചിരുന്നു. ഹൃദയാഘാതവും, സ്ട്രോക്കും, പൊള്ളലും, ചുഴലിയും പോലുള്ള അവസ്ഥ നേരിട്ടാല്‍ പോലും രോഗികളെ

Full Story
  22-12-2022
അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകം മുന്‍ നിശ്ചയപ്രകാരം നടത്തിയത്

ലണ്ടന്‍: മലയാളി സമൂഹത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു യുകെയിലെ മലയാളി നഴ്സിന്റെ കൊലപാതകം. ഭര്‍ത്താവ് പ്രതിയായ കേസില്‍ വിചാരണ തുടരുകയാണ്. ഭര്‍ത്താവ് സാജു ചെലവേല്‍ വിചാരണ പൂര്‍ത്തിയാകും വരെ ജയിലില്‍ തുടരണം. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതും മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയതുമായ കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രതിയെ ജയിലിലേക്ക് അയച്ചിരിക്കുന്നത്.മാര്‍ച്ച് 24ന് കേസ് വീണ്ടും പരിഗണിക്കും വരെ സാജു ജയിലില്‍ തുടരണം. വിചാരണ ജൂണിലാകാനാണ് സാധ്യത അതുവരെ ജയിലില്‍ തുടരേണ്ടിവരും.മുപ്പതു വര്‍ഷം വരെ തടവുശിക്ഷ കിട്ടാനുള്ള കുറ്റമാണ് പ്രതി ചെയ്തത്.

52 കാരനായ സാജുവിന് ഇനിയുള്ള വര്‍ഷങ്ങള്‍ ജയിലിലാകുമോ ? ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവിണ്യമുള്ള

Full Story
  22-12-2022
പന്ത്രണ്ടു വര്‍ഷത്തിനിടെ യുകെയില്‍ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാം

ലണ്ടന്‍: 12 വര്‍ഷത്തിനിടെ യുകെയില്‍ ഏറ്റവും കൂടുതല്‍ മഞ്ഞുപെയ്യുന്ന ദിനങ്ങള്‍ വരുന്നു. മറ്റൊരു ആര്‍ട്ടിക് ബ്ലാസ്റ്റിന്റെ ബലത്തിലാണ് കനത്ത മഞ്ഞും, ഐസും, തണുത്തുറഞ്ഞ താപനിലയും രൂപപ്പെടുന്നത്. ക്രിസ്മസിന് ശേഷമാണ് കാലാവസ്ഥ വീണ്ടും മാറിമറിയുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. -11 സെല്‍ഷ്യസ് വരെ തണുപ്പുള്ള കാറ്റാണ് ആര്‍ട്ടിക്കില്‍ നിന്നും വീശുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. ഇതോടെയാണ് താപനില കടുത്ത ശൈത്യത്തിലേക്ക് നീങ്ങുക. 2018-ല്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന് തുല്യമായ പ്രതിഭാസമാണ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രൂപപ്പെടുന്നതെന്ന് ചില കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

'ക്രിസ്മസിലേക്ക്

Full Story
[359][360][361][362][363]
 
-->




 
Close Window