Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
UK Special
  Add your Comment comment
ട്രസിനെതിരേ വിമത നീക്കം ശക്തമാകുന്നു, ട്രസ് തെറിക്കുമോ
reporter

ലണ്ടന്‍: ലിസ് ട്രസിന്റെയും കൂട്ടരുടെയും മിനി ബജറ്റ് ഉണ്ടാക്കിയ ആഘാതം ടോറി പാര്‍ട്ടിയെ ഉലയ്ക്കുന്നു. സമ്പദ് വ്യവസ്ഥ ശരിയാക്കാത്ത പക്ഷം ഈ കൊടുങ്കാറ്റിനെ ലിസ് ട്രസ് അതിജീവിക്കുന്ന കാര്യം കണ്ടറിയണം. എന്നാല്‍ ഇനിയും തന്റെ പദ്ധതികളില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറല്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. ഉയര്‍ന്ന റേറ്റിലുള്ള ഇന്‍കം ടാക്സ് റദ്ദാക്കാന്‍ പദ്ധതിയിട്ട ലിസ് ട്രസിന് ഇതില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു. തന്നെ പിന്തുണയ്ക്കുന്നവരെ പോലും ഭയപ്പെടുത്തിയ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ നിന്നും അതിശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് നാണംകെട്ട് പിന്‍വാങ്ങേണ്ടി വന്നത്. അതുകൊണ്ടൊന്നും തന്റെ മറ്റ് പദ്ധതികളില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറല്ലെന്നാണ് ട്രസ് ഇപ്പോള്‍ പറയുന്നത്.

45 പെന്‍സ് റേറ്റ് റദ്ദാക്കിയ നടപടി പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടി അവസരമാക്കി മൈക്കിള്‍ ഗോവ് ഉള്‍പ്പെടെ ഇവരുടെ വിമര്‍ശകരെല്ലാം ഒരുമിച്ചെത്തി. ബെനഫിറ്റ് പേയ്മെന്റുകള്‍ക്ക് ക്യാപ് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ട്രസിന്റെ അജണ്ടകളെയാണ് ഇപ്പോള്‍ ഇവര്‍ എതിര്‍ക്കുന്നത്. 1922 കമ്മിറ്റി ചെയര്‍മാന്‍ ഗ്രഹാം ബ്രാഡി ഇതിനകം തന്നെ ട്രസുമായി കൂടിക്കാഴ്ച നടത്തി അവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 71 സീറ്റ് ഭൂരിപക്ഷമുണ്ടായിട്ടും ടാക്സ് കട്ടുകള്‍ പാര്‍ലമെന്റ് കടക്കാന്‍ പിന്തുണ ലഭിക്കില്ലെന്നാണ് ബ്രാഡി അറിയിച്ചത്. ഓരോ തവണ യു-ടേണ്‍ എടുക്കേണ്ടി വരുമ്പോഴും കൂടുതല്‍ ദുര്‍ബലമായി മാറുമെന്നതാണ് പ്രശ്നമെന്ന് ഒരു മുന്‍ മന്ത്രി ചൂണ്ടിക്കാണിച്ചു. ലിസ് ട്രസിനെ പ്രധാനമന്ത്രി പദത്തില്‍ എത്തിക്കാന്‍ മുന്‍കൈ എടുത്തത് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ്. സുനാകിനെ എതിരെ രോഷം തിരിച്ചുവിട്ട് പദ്ധതി നടപ്പാക്കിയ ബോറിസിന് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഒരു തിരിച്ചുവരവിന് ട്രസ് തന്നെ അവസരമൊരുക്കുന്ന സ്ഥിതിയാണ്.

 
Other News in this category

 
 




 
Close Window