|
|
|
|
|
| യുകെയിലെ മലയാളി ഡോക്ടര്‍ക്ക് എതിരേ ലൈംഗിക പീഡന പരാതി കോടതിയില്‍: പീഡിപ്പിക്കപ്പെട്ടത് :5 യുവതികള്‍ |
|
മലയാളി ജനറല്‍ പ്രാക്റ്റീഷനര്‍ക്ക് എതിരെ ഗുരുതര ലൈംഗിക ആരോപണം. അഞ്ച് യുവതികളാണ് ലൈംഗികമായി അധിക്ഷേപിക്കപ്പെട്ട പരാതി നല്‍കിയത്. ഈ കേസ് കോടതിയിലെത്തി വിചാരണ ആരംഭിച്ചു. ഡോ. മോഹന്‍ബാബുവാണ് പ്രതി. 46 വയസ്സുകാരനാണ് ഡോ. മോഹന്‍ബാബു. ഹാംപ്ഷയര്‍ ഹാവന്റിലെ ജിപി സര്‍ജറിയില്‍ വെച്ചാണ് ഡോ. മോഹന്‍ ബാബു(46) ലൈംഗിക പീഡനം നടത്തിയതെന്നാണ് ആരോപണം. ഡോക്ടര്‍ മോഹന്‍ബാബുവിന്റെ ഭാര്യ ഇതേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്.
20 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡോ. ബാബു 2018 ഏപ്രില്‍ മുതലാണ് സ്റ്റോണ്‍ടണ്‍ സര്‍ജറിയില്‍ ലോക്കം ഡോക്ടറായി എത്തുന്നത്. സര്‍ജറിയിലെ ജിപിയായിരുന്ന ഇയാളുടെ ഭാര്യ യായ ഡോക്ടര്‍ ആണ് ഇവിടേക്ക് സജസ്റ്റ് ചെയ്തത്.
പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച സ്ത്രീയോട് മേല്‍വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ട മോഹന്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ കാലാവസ്ഥജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: യുകെയില്‍ മഞ്ഞും തണുപ്പും മഴയും കനത്തതോടെ അതിനോട് അനുബന്ധിച്ചുള്ള കാലാവസ്ഥാജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു . ഫ്‌ലൂവും കൊറോണ വൈറസും ചിക്കന്‍പോക്‌സും സ്‌കാര്‍ലറ്റ് പനിയും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അസുഖബാധിതരായ കുട്ടികളെ സ്‌കൂളുകളില്‍ അയക്കാതിരിക്കുക, വാക്‌സിനുകള്‍ എടുക്കുക, ഏതെങ്കിലും രീതിയില്‍ രോഗ ലക്ഷണമുള്ളവര്‍ എത്രയും പെട്ടെന്ന് എന്‍എച്ച്എസ് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ ഉപദേശം സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നിലവില്‍ നല്‍കിയിരിക്കുന്നത്.
Full Story
|
|
|
|
|
|
|
| പോസ്റ്റ് ഓഫിസ് ഇരകള്‍ക്ക് നല്‍കിയ ശിക്ഷ റദ്ദാക്കി ഋഷി സുനക് |
ലണ്ടന്‍: ബ്രിട്ടീഷ് നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധത്തിന് ഒടുവില്‍ അനിവാര്യമായ തിരുത്ത്. ആയിരക്കണക്കിന് സബ് പോസ്റ്റ്മാസ്റ്റര്‍മാര്‍ക്ക് നല്‍കിയ ശിക്ഷാവിധികളാണ് റദ്ദാക്കിയത്. ഹൊറൈസോണ്‍ അക്കൗണ്ടിംഗ് സോഫ്റ്റ്വെയറിലെ പിഴവുകള്‍ മൂലം ബ്രാഞ്ചുകളില്‍ നിന്നും പണം നഷ്ടമായെന്ന് തോന്നിപ്പിച്ചതിന്റെ പേരില്‍ മോഷ്ടാക്കളെന്ന് തെറ്റായി വിധിക്കപ്പെട്ട മുന്‍ സബ് പോസ്റ്റ്മാസ്റ്റര്‍മാരെ കുറ്റവിമുക്തരാക്കിയാണ് പ്രധാനമന്ത്രി ഋഷി സുനാക് പുതിയ നിയമം പ്രഖ്യാപിച്ചത്.1999 മുതല്‍ 2015 വരെ കാലയളവില്‍ 700-ലേറെ ജീവനക്കാരുടെ ജീവിതങ്ങളാണ് ഈ ഗുരുതര വീഴ്ചയില്‍ കോടതി കയറി, ക്രിമിനലുകളാക്കപ്പെട്ട് നശിച്ചത്. ഫുജിട്സു കമ്പനിയുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിലെ തെളിവുകളുടെ |
|
Full Story
|
|
|
|
|
|
|
| കൊടുംതണുപ്പിനിടെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് ബ്രിട്ടന്‍ |
ലണ്ടന്‍: ബ്രിട്ടനിലേക്ക് കൊടും തണുപ്പ് തേടിയെത്തുന്നതിനിടെ വെള്ളപ്പൊക്കത്തില്‍ നിന്നും കരകയറാന്‍ കഴിയാതെ ജനങ്ങള്‍. വെള്ളപ്പൊക്കം സാരമായി ബാധിച്ച തെയിംസ് നദിയുടെ കരയിലുള്ള ഗ്രാമങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത്. ഹെങ്ക് കൊടുങ്കാറ്റിനെ തുടര്‍ന്ന് ഈയാഴ്ച ഇവിടെ നിന്നുള്ള താമസക്കാര്‍ക്ക് ഒഴിഞ്ഞ് പോകേണ്ടി വന്നിരുന്നു. ബെര്‍ക്ഷയറിലെ റേയ്സ്ബറി ഇപ്പോഴും വെള്ളത്തിനടിയിലാണ്. അവസാനത്തെ മഴ പെയ്ത് അഞ്ച് ദിവസം പിന്നിട്ടിട്ടും ഇവിടെ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. ഇതോടെ ഇവിടെയുള്ള താമസക്കാര്‍ക്ക് വീടുകളില്‍ തിരികെ എത്താന്‍ കഴിയാത്ത അവസ്ഥയാണ്. പല റോഡുകളിലും യാത്രകള്‍ അസാധ്യമാണ്.
ഇതിനിടെ ഇംഗ്ലണ്ടില്‍ 200 വെള്ളപ്പൊക്ക |
|
Full Story
|
|
|
|
|
|
|
| ഗര്‍ഭകാലത്തും പ്രസവ സമയത്തും ബ്രിട്ടനില്‍ മരിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധന |
ലണ്ടന്‍: ബ്രിട്ടനില്‍ ഗര്‍ഭം ധരിച്ച സ്ത്രീകള്‍ ഗര്‍ഭിണിയായിരിക്കുമ്പോഴും, പ്രസവ സമയത്തും മരണപ്പെടുന്നത് 20 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കില്‍ എത്തിയതായി മുന്നറിയിപ്പ്. 100,000 പേരില്‍ ശരാശരി 13.41 സ്ത്രീകള്‍ വീതമാണ് 2020 മുതല്‍ 2022 വരെയുള്ള സമയത്ത് മരിച്ചത്. ഗര്‍ഭം ധരിച്ച് ആറ് മാസമോ, അതിന് മുകളിലോ എത്തിയവരാണ് കണക്കുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിന് മുന്‍പുള്ള മൂന്ന് വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയ 8.79 എന്ന നിരക്കില്‍ നിന്നും 53 ശതമാനം കൂടുതലാണ് ഈ കണക്കുകളെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വിദഗ്ധര്‍ വ്യക്തമാക്കി. 'യുകെയിലെ മറ്റേണിറ്റി മരണനിരക്ക് 20 വര്‍ഷക്കാലത്തിനിടെ കാണാത്ത തോതിലേക്ക് എത്തിയെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്.
Full Story
|
|
|
|
|
|
|
| ക്യാന്‍സര്‍ രോഗികളുടെ സ്തനങ്ങളില്‍ കയറിപ്പിടിച്ചു, ലൈംഗികമായി ആക്രമിച്ചു, മലയാളി ജിപിക്കെതിരേ ഗുരുതര ആരോപണം |
ലണ്ടന്‍: ഗുരുതരമായി ക്യാന്‍സര്‍ രോഗം ബാധിച്ച സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേരെ ഫാമിലി ഡോക്ടര്‍ ലൈംഗികമായി അക്രമിച്ചെന്ന് കോടതി വിചാരണ. ക്യാന്‍സര്‍ ബാധിതയുടെ സ്തനങ്ങളില്‍ കയറിപ്പിടിക്കവെ 'നിങ്ങളെ സഹായിക്കുകയാണെന്നായിരുന്നു', ഡോക്ടറുടെ വാക്കുകള്‍. മരണത്തിന് കീഴടങ്ങിയ ഈ രോഗി ഇതിന് മുന്‍പ് പാലിയേറ്റീവ് കെയര്‍ നഴ്സിനോടാണ് മലയാളി ജിപി മോഹന്‍ ബാബുവിന്റെ പ്രവൃത്തികളെ കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ സ്തനങ്ങളെ പ്രശംസിച്ച ഡോക്ടര്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ സംബന്ധിച്ച കണ്‍സള്‍ട്ടേഷനുകളില്‍ പല തവണ കയറിപ്പിടിക്കുകയും ചെയ്തെന്നാണ് രോഗി വെളിപ്പെടുത്തിയത്. മുന്‍പ് ഡോ. ബാബു ജോലി ചെയ്തിരുന്ന സര്‍ജറിയിലെ റിസപ്ഷനിസ്റ്റും തന്നെ |
|
Full Story
|
|
|
|
|
|
|
| കാലില്‍ ചിലന്തി കടിച്ചുവെന്ന് 11 വയസ്സുകാരന്‍: ബ്ലാക്ക് വിഡോ ചിലന്തിയെന്ന് നിഗമനം: വാര്‍ത്ത യുകെയില്‍ നിന്ന് |
|
യുകെയില്‍ 11 വയസ്സുകാരന്‍ ചിലന്തിയുടെ കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. അപകടകാരിയായ ഫോള്‍സ് വിഡോ ചിലന്തിയാണ് കുട്ടിയെ കടിച്ചതെന്ന് കണ്ടെത്തിയത്. ഇതിന്റെ നിറവും രൂപവും ബ്ലാക്ക് വിഡോ ചിലന്തിയുടേതിന് സമാനമാണ്. ഇവയുടെ കടിയേറ്റ് ഉണ്ടാകുന്ന അണുബാധ മരണത്തിലേക്ക് വരെ നയിക്കാവുന്നതുമാണ്.
കാലിന്റെ പിന്‍ ഭാഗത്ത് ഒരു ചിലന്തിയുടെ കടിയേറ്റത്തിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മാത്യു എന്ന ആണ്‍കുട്ടിയാണ് ആശുപത്രില്‍ കഴിയുന്നത്. സാധാരണ ഒരു ചിലന്തി കടിച്ചതാകാം എന്ന് കരുതി അത്ര കാര്യമാക്കാതിരുന്നതോടെയാണ് സംഭവം മാറിമറിഞ്ഞത്. ചിലന്തി കടിച്ച ഉടനെ വലിയ വേദന ഒന്നും അനുഭവപ്പെട്ടില്ലെങ്കിലും പിന്നീട് അസഹനീയമായ വേദന കൊണ്ട് മാത്യു പുളയുകയായിരുന്നു. കടിയേറ്റ |
|
Full Story
|
|
|
|
|
|
|
| 'കേരളത്തില്‍ നടക്കുന്നത് ആഭ്യന്തര വകു പ്പിന്റെ തേര്‍വാഴ്ച'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഐഒസി യുകെയില്‍ ശക്തമായി പ്രതിഷേധിച്ചു |
|
കേരളാ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും, അഴിമതി ഭീകര ഭരണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന യുവ നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അദ്ദേഹത്തിന്റെ ബെഡ്‌റൂമില്‍ കയറി അറസ്റ്റു ചെയ്ത പോലീസ് രാജിനെതിരെ യു കെ യില്‍ ഐഒസി യുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഇരമ്പി. പൊതു ജനങ്ങള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തകനായി നിറഞ്ഞു നില്‍ക്കുന്ന ജനകീയ നേതാവിനെ അറസ്റ്റു ചെയ്ത രീതിയും അദ്ദേഹത്തിനെ അകത്തിടുവാന്‍ ചാര്‍ത്തിയ കള്ള വകുപ്പുകളും ആഭ്യന്തര വകുപ്പിന്റെ നിയമ വാഴ്ചയല്ല മറിച്ച് തേര്‍വാഴ്ചയാണ് ബോദ്ധ്യമാക്കുന്നതെന്ന് പ്രതിഷേധ യോഗം വിലയിരുത്തി.
ശബ്ദിക്കുന്നവന്റെയും സംഘാടകരുടെയും മനോവീര്യം തല്ലിക്കെടുത്തി നാവടപ്പിക്കാമെന്ന വ്യാമോഹം നടക്കില്ല എന്നും നിയമ സഹായം നല്‍കുന്നതിന് |
|
Full Story
|
|
|
|
| |