Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
കാലില്‍ ചിലന്തി കടിച്ചുവെന്ന് 11 വയസ്സുകാരന്‍: ബ്ലാക്ക് വിഡോ ചിലന്തിയെന്ന് നിഗമനം: വാര്‍ത്ത യുകെയില്‍ നിന്ന്
Text By: Team ukmalayalampathram
യുകെയില്‍ 11 വയസ്സുകാരന്‍ ചിലന്തിയുടെ കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. അപകടകാരിയായ ഫോള്‍സ് വിഡോ ചിലന്തിയാണ് കുട്ടിയെ കടിച്ചതെന്ന് കണ്ടെത്തിയത്. ഇതിന്റെ നിറവും രൂപവും ബ്ലാക്ക് വിഡോ ചിലന്തിയുടേതിന് സമാനമാണ്. ഇവയുടെ കടിയേറ്റ് ഉണ്ടാകുന്ന അണുബാധ മരണത്തിലേക്ക് വരെ നയിക്കാവുന്നതുമാണ്.
കാലിന്റെ പിന്‍ ഭാഗത്ത് ഒരു ചിലന്തിയുടെ കടിയേറ്റത്തിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മാത്യു എന്ന ആണ്‍കുട്ടിയാണ് ആശുപത്രില്‍ കഴിയുന്നത്. സാധാരണ ഒരു ചിലന്തി കടിച്ചതാകാം എന്ന് കരുതി അത്ര കാര്യമാക്കാതിരുന്നതോടെയാണ് സംഭവം മാറിമറിഞ്ഞത്. ചിലന്തി കടിച്ച ഉടനെ വലിയ വേദന ഒന്നും അനുഭവപ്പെട്ടില്ലെങ്കിലും പിന്നീട് അസഹനീയമായ വേദന കൊണ്ട് മാത്യു പുളയുകയായിരുന്നു. കടിയേറ്റ ഭാഗത്ത് അണുബാധ ഉണ്ടാകാതിരിക്കാന്‍ വീട്ടിലുണ്ടായിരുന്ന ചില മരുന്നുകളും ഉപയോഗിച്ചു.

എന്നാല്‍ സമയം വൈകുന്തോറും മാത്യുവിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. പനിയോ മറ്റു ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, കുട്ടിയുടെ കാലിന് ഭാരം താങ്ങാന്‍ ആകാത്ത രീതിയില്‍ നീര് വയ്ക്കുകയും ചുവന്ന് തടിക്കുകയും ചെയ്തു. കുട്ടിയുടെ സ്ഥിതി വഷളായതോടെ മാതാപിതാക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഏറ്റവും
 
Other News in this category

 
 




 
Close Window