|
|
|
|
|
| പെന്‍ഷന്‍കാര്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന്, മദ്യപാന അടിമത്തത്തെ തുടര്‍ന്ന് റെക്കോര്‍ഡ് നിരക്കില്‍ പെന്‍ഷന്‍കാര്‍ ചികിത്സ തേടിയതായി കണക്കുകള്‍. ഏകദേശം 8218 പേരാണ് റിഹാബിലിറ്റേഷന്‍ സ്‌കീമുകളിലേക്ക് റഫര്‍ ചെയ്യപ്പെട്ടത്. ഇവരില്‍ 1600 പേര്‍ ഹെറോയിനും, മോര്‍ഫിനും പോലുള്ള മയക്കുമരുന്നുകളില്‍ അടിമപ്പെട്ടവരാണ്. 459 പേര്‍ കഞ്ചാവ് അടിമകളായതിനും, 59 പേര്‍ ക്രാക്ക് കൊക്കെയിന്‍ ഉപയോഗത്തിനുമാണ് ചികിത്സ തേടിയത്. 65ന് മുകളില്‍ പ്രായമുള്ള സ്പെഷ്യലിസ്റ്റ് ചികിത്സ തേടിയ പത്തില്‍ ഒന്‍പത് പേരും അമിത മദ്യപാനത്തിന് അടിമകളാണ്. ഏകദേശം 2102 പേരാണ് ഈ കാരണത്താല്‍ ചികിത്സയ്ക്ക് അയയ്ക്കപ്പെട്ടവര്‍.
2007 മുതല്‍ പെന്‍ഷന്‍കാര്‍ മയക്കുമരുന്ന്, മദ്യപാന |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ പാക് അധീന കശ്മീര്‍ സന്ദര്‍ശനം: ഇന്ത്യ- യുകെ ബന്ധത്തില്‍ വിള്ളല്‍ |
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ ജെയ്ന്‍ മാരിയറ്റിന്റെ പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശനത്തില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ. മാരിയറ്റിന്റെ സന്ദര്‍ശനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ജനുവരി 10നാണ് ജെയ്ന്‍ പാക് അധിനിവേശ കശ്മീരിലെ മിര്‍പൂര്‍ സന്ദര്‍ശിച്ചത്. വളരെ ഗൗരവത്തോടെയാണ് ബ്രിട്ടിഷ് ഹൈക്കമ്മിഷണറുടെ പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശനത്തെ കാണുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നത്. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണ്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുമെന്നും വിദേശകാര്യ |
|
Full Story
|
|
|
|
|
|
|
| മഞ്ഞു വീഴ്ച ശക്തിപ്പെട്ടു: യുകെയില്‍ യെല്ലോ അലര്‍ട്ട്: റോഡും വീടും പൊതു സ്ഥലങ്ങളും മഞ്ഞില്‍ മുങ്ങി വെള്ള നിറം |
|
മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. യാത്രകള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടുമെന്ന് സൂചിപ്പിക്കുന്ന അലേര്‍ട്ടുകള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ടിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു .
തിങ്കളാഴ്ചയിലേക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിനായി മറ്റൊരു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചില റോഡുകളും, റെയില്‍വെ ലൈനുകളും കാലാവസ്ഥയില്‍ ബാധിക്കപ്പെടുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. ട്രീറ്റ് ചെയ്യാത്ത റോഡുകളിലും, നടപ്പാതകളിലും, സൈക്കിള്‍ പാതകളിലും ഐസ് പാച്ചുകളും രൂപപ്പെടും.
ഐസ് നിറഞ്ഞ ഇടങ്ങളില്‍ തെന്നിവീണ് പരുക്കേല്‍ക്കാനുള്ള സാധ്യതകളുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു. സ്‌കോട്ട്ലണ്ടിലെ മുന്നറിയിപ്പ് ഞായറാഴ്ച, തിങ്കളാഴ്ച ദിവസങ്ങളില്‍ പൂര്‍ണ്ണമായി |
|
Full Story
|
|
|
|
|
|
|
| യുകെയിലെ ഹര്‍ലോയില്‍ താമസിക്കുന്ന ജോബി ജോയി അന്തരിച്ചു: 50ാം വയസ്സില്‍ വിട പറഞ്ഞത് ക്‌നാനായ സഭാംഗം |
|
ഹര്‍ലോയിലെ യുകെകെസിഎ യൂണിറ്റ് അംഗമായ ജോബി ജോയി(50) കര്യാറ്റപ്പുഴയില്‍ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കുടുംബമൊന്നിച്ച് നാട്ടില്‍ പോയി തിരികെ വന്ന ഉടനെയാണ് ജോബിയെ മരണം വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം നാട്ടിലേക്ക് പോയ ജോബിയ്ക്കൊപ്പം മക്കള്‍ മാത്രമാണ് തിരികെ എത്തിയത്. ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലായിരുന്ന ഭാര്യ ഇന്ന് യുകെയിലെത്തുമെന്നാണ് വിവരം.
യുകെകെസിഎ ഹാര്‍ലോ യുയൂണിറ്റ് അംഗവും മുന്‍ യൂണിറ്റ് പ്രസിഡന്റും ആയിരുന്നു ജോബി. ഇന്നലെ രാവിലെ ഉണ്ടായ കാര്‍ഡിയാക് അറസ്റ്റാണ് മരണം കാരണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പരേതന്‍ പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഇടവകാംഗമാണ് . ജോബിയുടെ വേര്‍പാടില്‍ കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി മലയാളി |
|
Full Story
|
|
|
|
|
|
|
| ചെങ്കടല്‍ സംഘര്‍ഷം: യുകെയില്‍ അവശ്യസാധനങ്ങള്‍ക്കും പെട്രോളിനും വില വര്‍ധിക്കും |
ലണ്ടന്‍: യുക്രെയിന്‍- റഷ്യന്‍ യുദ്ധം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മുക്തി നേടുന്നതിനു മുന്‍പ് തന്നെ ബ്രിട്ടന് ആഘാതമായി ചെങ്കടലിലെ സംഘര്‍ഷം. ഇത്തവണ ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന ഹൂതികളാണ് യുകെയ്ക്കു തിരിച്ചടി നല്‍കുന്നത്. സംഘര്‍ഷം അവശ്യ സാധനങ്ങള്‍ക്ക് വില കുതിച്ചുയരാന്‍ ഇടയാക്കിയിരിക്കുകയാണ്. ബ്രഡ്, ബട്ടര്‍, ടീബാഗുകള്‍ എന്നിവയുടെ മാത്രമല്ല, പ്രകൃതിവാതകത്തിന്റെ വിലയും കുതിച്ചുയരുകയാണ്. ബ്രിട്ടനിലെ പണപ്പെരുപ്പത്തിനും തുടര്ന്നുണ്ടായ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിക്കും ഒരു പരിധിവരെ റഷ്യന്‍- യുക്രെയിന്‍ യുദ്ധവും കാരണമായിരുന്നു. ആ പണപ്പെരുപ്പം ഏതാണ്ട് അവസാന ഘട്ടമെത്തി നില്‍ക്കുമ്പോഴാണ് ചെങ്കടലിലെ സംഭവവികാസങ്ങള്‍ പുതിയ |
|
Full Story
|
|
|
|
|
|
|
| പോസ്റ്റ് ഓഫിസ് നികുതി തട്ടിപ്പ്: അന്വേഷണം പ്രഖ്യാപിച്ച് എച്ച്എംആര്‍സി |
ലണ്ടന്‍: പോസ്റ്റ് ഓഫീസ് നികുതിയില്‍ 100 മില്യണ്‍ പൗണ്ടില്‍ അധികം തട്ടിപ്പ് നടന്നതായി വിദഗ്ധ അഭിപ്രായം. ടാക്‌സ് പോളിസി അസോസിയേറ്റ്‌സിലെ അഭിഭാഷകനായ ഡാന്‍ നീഡിലാണ് ഹൊറൈസണ്‍ അഴിമതിയുടെ ഇരകള്‍ക്കുള്ള പെയ്മെന്റുകള്‍ കുറച്ച് അടച്ചെന്നും ഇതുവഴി ലാഭം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്. നികുതി അടയ്ക്കുന്നത് സംബന്ധിച്ചുള്ള നിയമ ലംഘനമാണ് നടന്നിരിക്കുന്നതെന്നും വിദഗ്ധ സംഘം പറയുന്നു. അതേസമയം ആരോപണങ്ങളോട് പ്രതികരിച്ച പോസ്റ്റ് ഓഫീസ് തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ കൃത്യതയുള്ളവയാണെന്ന് വാദിച്ചു. കൂടാതെ മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജീവനക്കാര്‍ക്ക് പാരിതോഷികമായി പണം നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. നികുതിയില്‍ ആരോപിക്കപ്പെടുന്ന കുറവ് |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസ് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് വിട്ടയച്ച ആയിരക്കണക്കിന് രോഗികള്‍ തിരികെ എത്തിയതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: എന്‍എച്ച്എസ് മാനസികാരോഗ്യ ആശുപത്രികളില്‍ നിന്ന് വിട്ടയച്ച ആയിരക്കണക്കിന് രോഗികളെ വീണ്ടും തിരികെ പ്രവേശിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മോശം പരിചരണത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നതാണ് പ്രസ്തുത സംഭവങ്ങള്‍ എന്ന വിമര്‍ശനവും ഒരു വശത്തുകൂടി ശക്തമാകുകയാണ്. രോഗം ഭേദമാകാതെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നത് കടുത്ത പ്രശ്‌നങ്ങള്‍ക്ക് വഴിവക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. രോഗം പൂര്‍ണമായും ഭേദമാകാത്ത പലരും ആക്രമണ മനോഭാവവും കടുത്ത ആത്മഹത്യാ പ്രവണതയും കാണിക്കുന്നവരാണ്. ഇത് അവരുടെ കുടുംബത്തിലും സമൂഹത്തിലും കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള സാധ്യതയുണ്ട്.
Full Story
|
|
|
|
|
|
|
| യുകെയില്‍ ശക്തമായ മഞ്ഞുവീഴ്ച: താപനില മൈനസ് അഞ്ചിലേക്ക് |
ലണ്ടന്‍: വീക്കെന്‍ഡിലും, അടുത്ത ആഴ്ചയിലേക്കും മഞ്ഞ്, ഐസ് എന്നിവ മൂലമുള്ള മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. യാത്രകള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടുമെന്ന് സൂചിപ്പിക്കുന്ന അലേര്‍ട്ടുകള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ടിലെ ഭാഗങ്ങളാണ് കവര്‍ ചെയ്യുന്നത്. തിങ്കളാഴ്ചയിലേക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിനായി മറ്റൊരു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചില റോഡുകളും, റെയില്‍വെ ലൈനുകളും കാലാവസ്ഥയില്‍ ബാധിക്കപ്പെടുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. ട്രീറ്റ് ചെയ്യാത്ത റോഡുകളിലും, നടപ്പാതകളിലും, സൈക്കിള്‍ പാതകളിലും ഐസ് പാച്ചുകളും രൂപപ്പെടും.
ഐസ് നിറഞ്ഞ ഇടങ്ങളില്‍ തെന്നിവീണ് |
|
Full Story
|
|
|
|
| |