Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ കാലാവസ്ഥജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയില്‍ മഞ്ഞും തണുപ്പും മഴയും കനത്തതോടെ അതിനോട് അനുബന്ധിച്ചുള്ള കാലാവസ്ഥാജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു . ഫ്‌ലൂവും കൊറോണ വൈറസും ചിക്കന്‍പോക്‌സും സ്‌കാര്‍ലറ്റ് പനിയും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അസുഖബാധിതരായ കുട്ടികളെ സ്‌കൂളുകളില്‍ അയക്കാതിരിക്കുക, വാക്‌സിനുകള്‍ എടുക്കുക, ഏതെങ്കിലും രീതിയില്‍ രോഗ ലക്ഷണമുള്ളവര്‍ എത്രയും പെട്ടെന്ന് എന്‍എച്ച്എസ് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ ഉപദേശം സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നിലവില്‍ നല്‍കിയിരിക്കുന്നത്.

വാക്‌സിനുകള്‍ യഥാസമയം എടുക്കുന്നത് ഒരു പരിധിവരെ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സഹായിക്കും. കുട്ടികള്‍ക്ക് ഫ്‌ലൂ വാക്‌സിന്‍ നല്‍കേണ്ട സമയവും സ്ഥലവും എപ്പോഴാണെന്ന് എന്‍എച്ച്എസ് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് അറിയാന്‍ സാധിക്കും. കുട്ടികള്‍ക്ക് വേദനയില്ലാതെ മൂക്കിലൂടെ നല്‍കുന്ന നേസല്‍ സ്‌പ്രേ വാക്‌സിനുകള്‍ ഇന്ന് ലഭ്യമാണ്. ഏതെങ്കിലും രീതിയില്‍ കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് ഫോണിലൂടെയോ ഓണ്‍ലൈന്‍ ആയോ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സംവിധാനവും എന്‍എച്ച്എസ് ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും രീതിയില്‍ അസുഖബാധിതരായ കുട്ടികളെ സ്‌കൂളുകളില്‍ വിടരുതെന്ന നിര്‍ദ്ദേശം പല മാതാപിതാക്കള്‍ക്കും ബുദ്ധിമുട്ട് ഉളവാക്കും. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്ന സാഹചര്യങ്ങളില്‍ കുട്ടികള്‍ സ്‌കൂളുകളില്‍ പോകാതിരിക്കുകയാണെങ്കില്‍ ആരെങ്കിലും ലീവെടുക്കേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. യുകെ മലയാളികളില്‍ ഭൂരിഭാഗവും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരായതുകൊണ്ട് തന്നെ പെട്ടെന്ന് അവധിയെടുക്കുന്നതില്‍ ഒട്ടേറെ പരിമിതികളുണ്ട്

 
Other News in this category

 
 




 
Close Window