|
|
|
|
|
| ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ടോറികള്‍ക്ക് 200 സീറ്റുകള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍: ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ടോറികള്‍ക്ക് 200 സീറ്റുകളെങ്കിലും നഷ്ടമാകുമെന്നു പോള്‍ പ്രവചനങ്ങള്‍. 1997-ലെ പൊതുതെരഞ്ഞെടുപ്പില്‍ ടോറികള്‍ നേരിട്ടതിനു സമാനമായ തെരഞ്ഞെടുപ്പ് ദുരന്തം ഇക്കുറി സുനാകിനെയും സംഘത്തെയും കാത്തിരിക്കുന്നുവെന്ന് സര്‍വേയുടെ മുന്നറിയിപ്പ്. അതേസമയം, കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടിക്ക് 120 സീറ്റുകളുടെ ഭൂരിപക്ഷം ലഭ്യമാകുമെന്നും സര്‍വേ പറയുന്നു. 1906ന് ശേഷം ഭരണത്തിലുള്ള പാര്‍ട്ടിയ്ക്ക് പിന്തുണ വന്‍തോതില്‍ നഷ്ടമാകുന്നത് ഇതാദ്യമായിരിക്കും. 11.5 ശതമാനം പിന്തുണയാണ് ലേബര്‍ പക്ഷത്തേക്ക് ചായുന്നത്. ചാന്‍സലര്‍ ജെറമി ഹണ്ട് ഉള്‍പ്പെടെ 11 കാബിനറ്റ് മന്ത്രിമാര്‍ തോല്‍ക്കുമെന്നാണ് പ്രവചനം. ഹണ്ടിന്റെ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത, താപനില മൈനസ് പത്തിലേക്ക് |
ലണ്ടന്‍: വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ രാത്രി പിന്നിട്ട ബ്രിട്ടന്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് മഞ്ഞിലേക്ക്. യുകെയുടെ ചില ഭാഗങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴുമെന്ന ആശങ്കകള്‍ക്കിടെയാണ് ഇത്. തിങ്കള്‍ മുതല്‍ ചൊവ്വ വരെയുള്ള ദിനങ്ങളില്‍ രാത്രിയോടെ സ്‌കോട്ടിഷ് ഹൈലാന്‍ഡ്സില്‍ താപനില -10 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് കരുതുന്നത്. ബ്രിട്ടന്റെ എല്ലാ പ്രദേശങ്ങളിലും ആര്‍ട്ടിക് കാറ്റ് പൂജ്യത്തിന് താഴേക്ക് താപനിലയെ എത്തിക്കും. തണുപ്പേറിയ കാലാവസ്ഥ യാത്രാ ദുരിതം തീര്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന മഞ്ഞും, ഐസും യുകെയില്‍ രാത്രിയോടെ വീഴുന്നതാണ് ഇതിന് ഇടയാക്കുന്നത്. തിങ്കളാഴ്ച രാവിലെ യാത്ര ചെയ്യാന്‍ |
|
Full Story
|
|
|
|
|
|
|
| യുകെയിലെ റോഡുകളിലുള്ള കുഴികള്‍ വീണ് നശിക്കുന്ന കാറുകളുടെ എണ്ണത്തില്‍ വര്‍ധന |
ലണ്ടന്‍: ബ്രിട്ടനിലെ റോഡുകള്‍ ന്യൂയോര്‍ക്കിലേതിനേക്കാള്‍ ഭേദപ്പെട്ടതാണോ? അല്ല, എന്നാണ് എഎ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം റോഡിലെ കുഴികളും, മറ്റും വാഹനങ്ങളെ കേടുപാട് വരുത്തിയത് സംബന്ധിച്ച് 632,000 കോളുകള്‍ ലഭിച്ചതായാണ് എഎ വ്യക്തമാക്കുന്നത്. ഇതിന് മുന്‍പുള്ള 12 മാസങ്ങളെ അപേക്ഷിച്ച് 16 ശതമാനം വര്‍ദ്ധന. റോഡുകളുടെ ദുരവസ്ഥ മുന്‍നിര്‍ത്തി ദേശീയ കുഴി ദിനം പ്രഖ്യാപിച്ചിരിക്കുകയാണ് എഎ. ഇതുവഴി കേന്ദ്ര, പ്രാദേശിക ഗവണ്‍മെന്റ് അധികൃതരില്‍ നിന്നും കൂടുതല്‍ ഫലപ്രദമായ റോഡ് അറ്റകുറ്റപ്പണികളും, മുടങ്ങി കിടക്കുന്ന പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് സമ്പൂര്‍ണ്ണമായ സുതാര്യത വേണമെന്നും ഉള്‍പ്പെടെ അഞ്ചിന പദ്ധതിയാണ് മുന്നോട്ട് വെയ്ക്കുന്നത്.
|
|
Full Story
|
|
|
|
|
|
|
| എമര്‍ജന്‍സി ആന്‍ഡ് ആക്‌സിഡന്റ് വിഭാഗത്തില്‍ 12 മണിക്കൂറിലേറെ കാത്തിരുന്നത് 4.20 ലക്ഷം രോഗികള്‍ |
ലണ്ടന്‍: അത്യാഹിത വിഭാഗത്തില്‍ എത്തിപ്പെട്ടാലും 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം നാല് വര്‍ഷം കൊണ്ട് 5000% വര്‍ദ്ധിച്ചെന്ന് പുതിയ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കാന്‍ റെക്കോര്‍ഡ് 420,000 പേരാണ് സുദീര്‍ഘമായ കാത്തിരിപ്പ് നേരിട്ടത്. 2011-ന് ശേഷം ഏറ്റവും വലിയ വാര്‍ഷിക വര്‍ദ്ധനവാണ് ഇത്. 15 എ&ഇ രോഗികളില്‍ ഒരാള്‍ വീതം 12 മണിക്കൂറിലേറെ 'ട്രോളിയില്‍ കാത്തിരിപ്പ്' നേരിട്ടവരാണ്. 2022-ലെ കണക്കുകളില്‍ നിന്നും 20 ശതമാനമാണ് വര്‍ദ്ധന. 'ഈ കണക്കുകള്‍ക്ക് പിന്നില്‍ മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളുണ്ട്. സ്വകാര്യതയില്ലാതെ, ആരോഗ്യം സാരമായി മോശമായി അപകടം നേരിടുന്നവര്‍. സുരക്ഷിതമായ |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തകര്‍ക്കാന്‍ ശ്രമം, രാജ്യത്ത് സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ച ആറു പേര്‍ അറസ്റ്റില്‍ |
ലണ്ടന്‍: ബ്രിട്ടനില്‍ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ച് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലസ്തീന്‍ അനുകൂല ഗ്രൂപ്പിന്റെ പ്രവര്‍ത്തകരാണ് പിടിയിലായവര്‍. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തകര്‍ക്കാനുള്ള ശ്രമം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 6 പേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം ലണ്ടന്‍, ലിവര്‍പൂള്‍, ബ്രൈറ്റണ്‍ എന്നിവിടങ്ങളിലാണ് അറസ്റ്റ് നടന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുറക്കുന്നത് തടയാനും നാശനഷ്ടം ഉണ്ടാക്കാനും ഇവര്‍ പദ്ധതി ഇട്ടതായാണ് പൊലീസ് പുറത്തുവിടുന്ന വിവരം.
കൂടുതല്‍ പേര്‍ ഇതില്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നു, ആശങ്കയില്‍ ജനത |
ലണ്ടന്‍: കോവിഡിനോട് അനുബന്ധിച്ച് മാസ്‌ക് ഉപയോഗിക്കണമെന്ന നിയമം യുകെ പിന്‍വലിച്ചിട്ട് രണ്ടര വര്‍ഷമായി. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകളെ നേരിടാന്‍ സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന നിയമം കര്‍ശനമായി നടപ്പിലാക്കിയത് ബ്രിട്ടനും ഒരു ചൂണ്ടുപലകയാണ്. ഒരു മാസത്തിനുള്ളില്‍ റെസ്പിറേറ്ററി വൈറസ് കേസുകളുടെ എണ്ണം രാജ്യത്ത് 6 ഇരട്ടിയായതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. യുകെയില്‍ നിരവധി ആശുപത്രികള്‍ ഇപ്പോള്‍തന്നെ ജീവനക്കാര്‍ക്കും രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശനമായി മാസ്‌ക് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നീക്കത്തിനെചിലര്‍ പിന്തുണയ്ക്കുമ്പോള്‍ തന്നെ വിമര്‍ശിക്കുന്നവരും |
|
Full Story
|
|
|
|
|
|
|
| യുകെ തലസ്ഥാനം ലണ്ടനിലെ ട്യൂബ് ശൃംഖലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: ലണ്ടന്‍ ട്യൂബ് ശൃംഖലയിലെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 75 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകള്‍. ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസിന്റെ കണക്ക് പ്രകാരം നവംബര്‍ വരെ 12 മാസങ്ങളില്‍ അണ്ടര്‍ഗ്രൗണ്ടില്‍ 3542 സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പ് 2029 കേസുകള്‍ രേഖപ്പെടുത്തിയ ഇടത്താണ് ഈ വര്‍ദ്ധന.ബലാത്സംഗം ഒഴിച്ചുള്ള 909 ലൈംഗിക കുറ്റകൃത്യങ്ങളാണ് 2023 ഡിസംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ രേഖപ്പെടുത്തിയത്. ഇതിന് മുന്‍പുള്ള 12 മാസങ്ങളില്‍ 866 കേസുകളാണ് ഉണ്ടായതെന്നും കണക്കുകള്‍ പറയുന്നു. കവര്‍ച്ചകളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ട്. 442 കേസുകള്‍ രേഖപ്പെടുത്തിയ ഇടത്ത് ഇക്കഴിഞ്ഞ വര്‍ഷം 736 കവര്‍ച്ചകളാണ് അരങ്ങേറിയത്.
|
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ ഫ്‌ളാറ്റ് വാങ്ങാന്‍ വേണ്ടി മോര്‍ട്ട്‌ഗേജ് അപേക്ഷ നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക |
ലണ്ടന്‍: ബ്രിട്ടനില്‍ ഫ്‌ലാറ്റുകള്‍ വാങ്ങുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണികിട്ടിയെന്ന് വരും. നാലാം നിലയിലോ, അതിന് മുകളിലോ ഉള്ള ഫ്ളാറ്റുകള്‍, ലിഫ്റ്റ് സംവിധാനം ലഭ്യമല്ലാത്ത അപ്പാര്‍ട്ട്മെന്റുകളിലാണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് അപേക്ഷകള്‍ തള്ളിക്കളയുന്നതായാണ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിഫ്റ്റ് ഇല്ലാത്ത, സ്റ്റെയര്‍ മാത്രമുള്ള ഉയരം കൂടിയ കെട്ടിടങ്ങളിലെ പ്രോപ്പര്‍ട്ടികള്‍ക്ക് മോര്‍ട്ട്ഗേജ് ഓഫര്‍ ചെയ്യുന്നത് അവസാനിപ്പിക്കുകയാണെന്ന് പല പ്രധാന ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. മറ്റുള്ളവരാകട്ടെ ഇത്തരം കേസുകള്‍ സൂക്ഷ്മമായി |
|
Full Story
|
|
|
|
| |