|
|
|
|
|
| ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ ഭക്ഷണം കഴിക്കാന്‍ പോലും നേരമില്ലാതെ ജോലി ചെയ്യുന്നത് ജിപിമാര്‍: രോഗികള്‍ നേരിടുന്നത് ദുരിതം |
|
ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുമ്പോള്‍ വലിയ സമ്മര്‍ദം നേരിടേണ്ടി വന്നു ഡോക്ടര്‍മാര്‍. അപ്പോയിന്റ്മെന്റുകള്‍ക്കും, ആരോഗ്യ ഉപദേശങ്ങള്‍ക്കുമായി ജിപി സര്‍ജറികളെ തുടര്‍ന്നു സമീപിക്കാനാണ് ആരോഗ്യ മേധാവികള്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്. 'ബുധനാഴ്ച മുതല്‍ ജിപി സര്‍വ്വീസുകളില്‍ സമ്മര്‍ദം വര്‍ദ്ധിച്ചിട്ടുണ്ട്. പുതുവര്‍ഷത്തിന് തിരക്കേറിയ തുടക്കമാണ് ഉണ്ടായിരിക്കുന്നത്. വന്‍തോതില്‍ വൈറല്‍ ഇന്‍ഫെക്ഷനുകള്‍ പടരുകയാണ്', ലണ്ടനിലെ എന്‍എച്ച്എസ് ജിപി ഡോ. ഹനാ പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നു.
ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാരാണ് ആറ് ദിവസത്തെ പണിമുടക്ക് നടത്തിവരുന്നത്. എന്‍എച്ച്എസിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സമരങ്ങളാണ് ഇത്. ആശുപത്രികളില്‍ ഏറ്റവും തിരക്കേറിയ |
|
Full Story
|
|
|
|
|
|
|
| ആറു ദിവസത്തെ എന്‍എച്ച്എസ് പണിമുടക്കില്‍ ആശുപത്രികള്‍ സ്തംഭനാവസ്ഥയില്‍ |
ലണ്ടന്‍: എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആറ് ദിവസത്തെ പണിമുടക്ക് സൃഷ്ടിച്ചത് സമാനതകളില്ലാത്ത പ്രതിസന്ധി. ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും വിട്ടുനിന്നതോടെ തങ്ങള്‍ക്ക് അധിക സമ്മര്‍ദം നേരിടേണ്ടി വരുന്നതായാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തങ്ങളുടെ സ്വന്തം പ്രതിസന്ധിയില്‍ മുങ്ങുമ്പോഴും ഉയരുന്ന ഡിമാന്‍ഡിന് അനുസരിച്ച് കൂടുതല്‍ അപ്പോയിന്റ്മെന്റ് നല്‍കാന്‍ പ്രാക്ടീസുകള്‍ നിര്‍ബന്ധിതമാകുന്നതായാണ് അവകാശവാദം. ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാരാണ് ആറ് ദിവസത്തെ പണിമുടക്ക് നടത്തിവരുന്നത്. എന്‍എച്ച്എസിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സമരങ്ങളാണ് ഇത്. ആശുപത്രികളില്‍ ഏറ്റവും തിരക്കേറിയ സമയത്താണ് ഈ സമരങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ വില്ലന്‍ ചുമയുള്ള രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന |
ലണ്ടന്‍: ബോര്‍ഡെറ്റെല്ല പെര്‍ട്ടുസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന സാംക്രമികമായ ശ്വാസകോശ സംബന്ധമായ അണുബാധയായ വില്ലന്‍ ചുമ ബാധിച്ച രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടനില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. ബ്രിട്ടനിലെ ആരോഗ്യ നിയമങ്ങള്‍ പ്രകാരം, വില്ലന്‍ ചുമയുടെ രോഗനിര്‍ണ്ണയം നടത്തുന്ന ഏതൊരു ഡോക്ടര്‍ക്കും ഇത് സംബന്ധിച്ച് പ്രാദേശിക അധികാരികളെ അറിയിക്കാന്‍ നിയമപരമായ കടമയുണ്ട്. ഇത്തരത്തില്‍ നടത്തിയിരിക്കുന്ന രോഗനിര്‍ണ്ണയങ്ങള്‍ ജൂലൈ മുതലുള്ള 5 മാസങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഈ സമയത്തേക്കാള്‍ ഇരട്ടിയില്‍ അധികമാണ്. മിക്ക ശ്വാസകോശ സംബന്ധമായ അണുബാധകളെയും പോലെ, കോവിഡ് കാലത്ത് വില്ലന്‍ ചുമയുടെ കേസുകള്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും |
|
Full Story
|
|
|
|
|
|
|
| നികുതി ഭാരം കുറയ്ക്കാനൊരുങ്ങി ജെറമി ഹണ്ട്, ബിസിനസുകള്‍ക്ക് നികുതി വെട്ടിക്കുറയ്ക്കും |
ലണ്ടന്‍: വളര്‍ച്ച കൈവരിക്കാന്‍ നികുതി വെട്ടിക്കുറയ്ക്കുന്നത് സുപ്രധാനമാണെന്ന് ജെറമി ഹണ്ട്. ബിസിനസ്സ് നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ സൂചിപ്പിച്ചാണ് ചാന്‍സലര്‍ ഇക്കാര്യങ്ങള്‍ വിവിധ അഭിമുഖങ്ങളിലായി പങ്കുവെച്ചത്. മാര്‍ച്ച് ബജറ്റില്‍ നികുതി ഭാരം കുറച്ച് കുടുംബങ്ങളെയും, ബിസിനസ്സുകളെയും സഹായിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി.മഹാമാരിയുടെ പശ്ചാത്തലത്തിലാണ് യുകെയിലെ നികുതിഭാരം അത്യുന്നതങ്ങളില്‍ എത്തിയതെന്ന് ഹണ്ട് പറഞ്ഞു. ഇത് കുറയ്ക്കാന്‍ താന്‍ നിശ്ചയദാര്‍ഢ്യം എടുത്തിട്ടുണ്ടെന്നും ചാന്‍സലര്‍ പറയുന്നു. കുറഞ്ഞ നികുതി ഏര്‍പ്പെടുത്തുന്ന സമ്പദ് വ്യവസ്ഥകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നികുതിയുള്ള എതിരാളികളെ |
|
Full Story
|
|
|
|
|
|
|
| രാജ്യത്തെ ബലാത്സംഗ കേസുകളില്‍ കുട്ടി കുറ്റവാളികളുടെ എണ്ണത്തില്‍ വര്‍ധന |
ലണ്ടന്‍: ബ്രിട്ടനിലെ കുട്ടികളെ ഭയപ്പെട്ട് കഴിയേണ്ട അവസ്ഥ സംജാതമാകുന്നുവെന്ന് കണക്കുകള്‍. കൈയില്‍ കിട്ടുന്ന സ്മാര്‍ട്ട്ഫോണുകളില്‍ ലൈംഗിക അരാജകത്വം പടര്‍ത്തുന്ന നീലച്ചിത്രങ്ങള്‍ കാണുന്ന ചെറിയ കുട്ടികള്‍ ഇത് സാധാരണമെന്ന് തെറ്റിദ്ധരിച്ച് മറ്റ് കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് മുതിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുട്ടികള്‍ കുറ്റവാളികളാകുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് ഉണ്ടായിട്ടുണ്ടെന്നും ഞെട്ടിക്കുന്ന പഠനം പറയുന്നു. ഒരു വര്‍ഷത്തിനിടെ 10 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ 6800 ബലാത്സംഗ കേസുകളില്‍ പ്രതികളായി. കുട്ടികള്‍ ലൈംഗിക ഇരകളാകുന്ന ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെ പകുതി പ്രതികളും കുട്ടികള്‍ |
|
Full Story
|
|
|
|
|
|
|
| താപനില മൈനസ് പത്തിലേക്ക്, പോളാര്‍ ബ്ലാസ്റ്റില്‍ വിറച്ച് രാജ്യം |
ലണ്ടന്‍: ബ്രിട്ടനില്‍ തണുപ്പ് കഠിനമായി മാറ്റിക്കൊണ്ട് പോളാര്‍ ബ്ലാസ്റ്റ്. സൗത്ത് ഈസ്റ്റ് മേഖലയില്‍ മഞ്ഞും, ഐസും എത്തിക്കുന്നതിന് പുറമെ താപനില -11 സെല്‍ഷ്യസിലേക്ക് താഴ്ത്തിയാണ് പ്രതിഭാസം പ്രതികരിക്കുന്നത്. ഒരു മാസത്തോളം ഈ തണുപ്പേറിയ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. യുകെയില്‍ മറ്റൊരു തണുത്തുറഞ്ഞ പുലര്‍കാലമാണ് ജനങ്ങളെ വരവേല്‍ക്കുക. എന്നാല്‍ ഇതിനിടയില്‍ 125 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും, 136 ജാഗ്രതാ നിര്‍ദ്ദേശങ്ങളും എന്‍വയോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചു. ഹെങ്ക് കൊടുങ്കാറ്റ് കഴിഞ്ഞ ആഴ്ച സൃഷ്ടിച്ച ദുരിതത്തിന് പിന്നാലെയാണ് ഈ ദുരവസ്ഥ. സ്‌കോട്ടിഷ് ഹൈലാന്‍ഡ്സിലെ എവിമോറില്‍ താപനില -11.1 സെല്‍ഷ്യസിലേക്കാണ് കൂപ്പുകുത്തിയത്.
Full Story
|
|
|
|
|
|
|
| മഞ്ഞുകാലത്ത് കൊടും തണുപ്പിനെ അകറ്റാന്‍ സാമ്പത്തിക സഹായം: ഓരോ കുടുംബത്തിനും 600 പൗണ്ട് വരെ ലഭിക്കും |
|
യുകെയില്‍ മഞ്ഞുകാലത്ത് കൊടും തണുപ്പിനെ അകറ്റാന്‍ സാമ്പത്തിക സഹായം. തണുപ്പു മാറ്റാനായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ കുടുംബങ്ങളുടെ എനര്‍ജി ബില്‍ ഉയര്‍ത്തും. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സഹായമായി 600 പൗണ്ട് വരെ ലഭിക്കും. അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റ് സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. കോള്‍ഡ് വെതര്‍ ഫണ്ട്, ഹൗസ്ഹോള്‍ഡ് സപ്പോര്‍ട്ട് ഫണ്ട്, ചൈല്‍ഡ് വിന്റര്‍ ഹീറ്റിംഗ് പേയ്മെന്റ് എന്നിങ്ങനെ നിരവധി സഹായങ്ങളാണ് ഈ ശൈത്യകാലത്ത് അര്‍ഹതയുള്ളവര്‍ക്ക് ലഭ്യമാകുക.
എന്നാല്‍, ഇക്കാര്യത്തില്‍ 600 പൗണ്ട് വരെ സഹായം ലഭിക്കാന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സാഹചര്യമനുസരിച്ച്, ഈ അധിക ചെലവ് പണമായി ലഭിക്കുവാനോ അതല്ലെങ്കില്‍, പരോക്ഷമായ രീതിയില്‍ അത് അടക്കുന്നതിനുള്ള സഹായം ലഭിക്കാനോ |
|
Full Story
|
|
|
|
|
|
|
| ബോട്ടില്‍ വെള്ളം കുടിച്ചാല്‍ കാന്‍സര്‍ ഉറപ്പെന്ന് പഠന റിപ്പോര്‍ട്ട് |
ലണ്ടന്‍: ടാപ്പ് വെള്ളം മലിനമാണെന്ന ധാരണ പടര്‍ത്തിയാണ് ബോട്ടില്‍ വെള്ളം ഉപയോഗിക്കുന്നതിലേക്ക് ലോകം പതിയെ ചുവടുവെച്ചത്. എന്നാല്‍ ടാപ്പ് വെള്ളത്തേക്കാള്‍ അപകടകരമാണ് ഈ ശീലമെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം തിരിച്ചറിയുന്നത്. പ്ലാസ്റ്റിക് ബോട്ടിലില്‍ ലഭ്യമാകുന്ന വെള്ളത്തില്‍ ആയിരക്കണക്കിന് മാരകമായ മൈക്രോസ്‌കോപിക് പ്ലാസ്റ്റിക് അംശങ്ങള്‍ ഉണ്ടെന്നാണ് പുതിയ ഗവേഷണം കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യത്തിന് നല്ലതെന്ന ധാരണയില്‍ ടാപ്പ് വെള്ളത്തിന് പകരം ബോട്ടില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ഈ ധാരണ തിരുത്താന്‍ സമയമായെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ ബോട്ടില്‍ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തില്‍ പ്ലാസ്റ്റിക്കിന്റെ ചെറിയ അംശങ്ങള്‍ നിറച്ച് വിഷലിപ്തമാക്കുകയാണ് |
|
Full Story
|
|
|
|
| |