ചന്ദനമോഷ്ടാവ് ഡബിള്‍ മോഹന്റെ കഥയുമായി 'വിലായത്ത് ബുദ്ധ'; ട്രെയ്ലര്‍ ഇറങ്ങി
Text By: UK Malayalam Pathram
ചിത്രം നവംബര്‍ 21നാണ് വേള്‍ഡ് വൈഡ് റിലീസ്. ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിച്ച്, ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരില്‍ തന്നെയാണ് ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്.
Watch Trailer Video:
പൃഥ്വിരാജ് സുകുമാരനും പ്രിയംവദാ കൃഷ്ണനുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'തൊട്ടപ്പന്‍' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ നടിയാണ് പ്രിയംവദാ കൃഷ്ണന്‍. പിരിമുറുക്കത്തോടെ നീങ്ങുന്ന ചിത്രത്തിന്റെ കഥാപുരോഗതിയില്‍ ഒരു പ്രണയ ട്രാക്ക് കൂടിയുണ്ട്.
ഉര്‍വ്വശി തീയേറ്റേഴ്‌സ്, എ.വി.എ. പ്രൊഡക്ഷന്‍സ് ബാനറുകളില്‍ സന്ദീപ് സേനനും എ.വി. അനൂപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷമ്മി തിലകനാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കഥാകൃത്ത് ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ജി.ആര്‍.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം- ജെയ്ക്‌സ് ബിജോയ്, ഛായാഗ്രഹണം - അരവിന്ദ് കശ്യപ്, രണദിവെ; എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - ബംഗ്‌ളാന്‍, കലാസംവിധാനം - ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - മനു മോഹന്‍, കോസ്റ്റ്യും ഡിസൈന്‍- സുജിത് സുധാകരന്‍, സൗണ്ട് ഡിസൈന്‍- അജയന്‍ അടാട്ട് - പയസ്‌മോന്‍ സണ്ണി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - കിരണ്‍ റാഫേല്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിനോദ് ഗംഗ, ആക്ഷന്‍- രാജശേഖരന്‍, കലൈ കിംഗ്സ്റ്റണ്‍, സുപ്രീം സുന്ദര്‍, മഹേഷ് മാത്യു, സ്റ്റില്‍സ് - സിനറ്റ് സേവ്യര്‍, പബ്‌ളിസിറ്റി ഡിസൈന്‍ - യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഡിസൈനര്‍ - മനു ആലുക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ - രഘു സുഭാഷ് ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സംഗീത് സേനന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - രാജേഷ് മേനോന്‍, നോബിള്‍ ജേക്കബ്ബ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അലക്‌സ് ഇ. കുര്യന്‍, പ്രൊമോഷന്‍സ്: പൊഫാക്റ്റിയോ.