ലണ്ടന്‍: തെറ്റായ പ്രവണതകള്‍ മൂലം നായകളുടെ യഥാര്‍ത്ഥ രൂപത്തിലും, സ്വഭാവത്തിലും വരെ മാറ്റം വരുന്ന അവസ്ഥയുണ്ട്. ഈ ഘട്ടത്തിലാണ് ബ്രിട്ടനെ വിറപ്പിച്ച ഒരിനം നായകള്‍ക്ക് വിലക്ക് വരുന്നത്. എക്സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട നായകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് ഇന്ന് നിലവില്‍ വരുന്നത്. നിലവിലുള്ള ഈ ബ്രീഡ് നായകളെ മുഖാവരണം ധരിപ്പിക്കാതെ പുറത്തിറക്കാന്‍ ഇനി അനുവാദമുണ്ടാകില്ല. കൂടാതെ ജനുവരി അവസാനത്തോടെ ഇവയ്ക്ക് നിയമപരമായ രജിസ്ട്രേശന്‍ ആവശ്യമാണ്. യുകെയിലെ വിവിധ ഭാഗങ്ങളിലായി ഗുരുതരമായ അക്രമണങ്ങള്‍ നടത്തിയതോടെയാണ് അപകടകാരികളായ നായകള്‍ക്ക് രാജ്യം വിലങ്ങിടുന്നത്.
പുതിയ നിയമപ്രകാരം എക്സ്എല്‍ ബുള്ളി നായകളെ വില്‍ക്കുന്നതും, ഉപേക്ഷിക്കുന്നതും, കൈമാറുന്നതും, ബ്രീഡ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഡിസംബര്‍ 31 മുതല്‍ നിയമം വരുന്നതിന്റെ ഭാഗമായി എക്സ്എല്‍ ബുള്ളി നായകളുടെ ഉടമകള്‍ ചേര്‍ന്ന് ഇവയുടെ കൂടിക്കാഴ്ച സംഘടിപ്പിച്ചു. മുഖാവരണം അണിയുന്നതിന് മുന്‍പ് സ്വാതന്ത്ര്യത്തോടെ കൂട്ടുകാരെ കാണാനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകനായ ഡാനി ഹോവ് പറഞ്ഞു. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ഈ ഇനത്തില്‍ പെട്ട 10,000 നായകളുണ്ടെന്നാണ് കണക്ക്. അതേസമയം റെസ്‌ക്യൂ ഷെല്‍റ്ററുകളില്‍ 200-ലേറെ നായകള്‍ ഇപ്പോഴും അവശേഷിക്കുന്നതിനാല്‍ വിലക്കിനെ ഡോഗ് കണ്‍ട്രോള്‍ കൊളീഷന്‍ എതിര്‍ക്കുകയാണ്.