ലണ്ടന്‍: ക്രിസ്തുമസ് വാരാന്ത്യത്തിന് പുറമെ ന്യൂ ഇയര്‍ ആഘോഷിക്കാനുള്ള യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു ഒട്ടുമിക്ക ബ്രിട്ടീഷുകാരും . എന്നാല്‍ ലണ്ടനിലെ സെന്റ് പാന്‍ക്രാസിന് ഇന്റര്‍നാഷണലിലും തിരിച്ചുമുള്ള യൂറോസ്റ്റാര്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത് ആയിരങ്ങളുടെ അവധിക്കാല യാത്രാ പദ്ധതികളെയാണ് താറുമാറാക്കിയത്. ട്രെയിന്‍ കടന്നു പോകുന്ന ഒരു ടണലിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ട്രെയിനുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നത്. തരാറിലായ ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് പുനസ്ഥാപിക്കുമെന്ന് യൂറോസ്റ്റര്‍ അറിയിച്ചു. ലണ്ടന്‍, പാരീസ്, ബ്രസല്‍സ്, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും ഇന്ന് ഉണ്ടായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ട്രെയിന്‍ കടന്നു പോകുന്ന വഴിയിലെ ഒരു തുരങ്ക പാതയില്‍ വെള്ളം കയറിയത് നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ . ഇപ്പോള്‍ തുരങ്കം പ്രവര്‍ത്തനക്ഷമമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ചില വേഗത നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഒരു തുരങ്കം മാത്രം പ്രവര്‍ത്തനക്ഷമമായതും വേഗത നിയന്ത്രണവും മൂലം പിന്നെയും യാത്രാ തടസ്സം നേരിടുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍. ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നതിനുള്ള തിരക്കിലായിരുന്നു , പലര്‍ക്കും ഹോട്ടല്‍ ബില്ലിനും വിമാന യാത്രകള്‍ക്കായും ഒട്ടേറെ ചിലവുകള്‍ ഉണ്ടായതിന്റെ വിവരങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.