ലണ്ടന്‍: പലസ്തീന്‍ അനുകൂല പ്രവര്‍ത്തകരുടെ ജയില്‍വാസത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് (22) ലണ്ടനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. യുകെ സര്‍ക്കാര്‍ ഭീകരസംഘടനയായി നിരോധിച്ച 'പലസ്തീന്‍ ആക്ഷന്‍' സംഘടനയെ പിന്തുണച്ചതിനാലാണ് അറസ്റ്റ് നടന്നത്.
നവംബര്‍ മുതല്‍ ജയിലില്‍ നിരാഹാരസമരത്തിലിരിക്കുന്ന പലസ്തീന്‍ ആക്ഷന്‍ സംഘടനയിലെ എട്ട് പ്രവര്‍ത്തകരുടെ ആരോഗ്യനില ഗുരുതരമായ സാഹചര്യത്തിലാണ്. 50 ദിവസമായി പട്ടിണികിടക്കുന്ന ഇവരെ പിന്തുണയ്ക്കുന്നതിനായി 'പ്രിസണേഴ്സ് ഫോര്‍ പലസ്തീന്‍' സമരം സംഘടിപ്പിക്കുകയായിരുന്നു.
ഇസ്രയേല്‍ പ്രതിരോധ കമ്പനിക്കു സേവനം നല്‍കുന്ന ഇന്‍ഷുറന്‍സ് സ്ഥാപനത്തിന്റെ മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ഭീകരവിരുദ്ധ നിയമപ്രകാരം ട്യുന്‍ബെര്‍ഗിനെ അറസ്റ്റ് ചെയ്തത്. കനത്ത പൊലീസ് സാന്നിധ്യത്തില്‍ നടന്ന സമരത്തില്‍ ട്യുന്‍ബെര്‍ഗിന്റെ സാന്നിധ്യം ശ്രദ്ധേയമായി.
''ഞാന്‍ പലസ്തീന്‍ ആക്ഷനിലെ തടവുകാരെ പിന്തുണയ്ക്കുന്നു. ഞാന്‍ വംശഹത്യയെ എതിര്‍ക്കുന്നു'' എന്നെഴുതിയ പ്ലക്കാര്‍ഡ് കൈയില്‍ പിടിച്ചാണ് ട്യുന്‍ബെര്‍ഗ് പ്രതിഷേധത്തില്‍ പങ്കെടുത്തത്