ലണ്ടന്‍: നഗരത്തിലെ ഏറ്റവും തിരക്കേറിയ ട്യൂബ് സ്റ്റേഷനുകളായ ലിവര്‍പൂള്‍ സ്ട്രീറ്റും വാട്ടര്‍ലൂവും എന്‍ജിനീയറിങ് ജോലികള്‍ക്കായി താല്‍ക്കാലികമായി അടയ്ക്കുന്നു. പുതിയ ഗ്ലാസ് പാനലുകള്‍ സ്ഥാപിക്കാനും ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്താനുമാണ് ലിവര്‍പൂള്‍ സ്ട്രീറ്റ് സ്റ്റേഷന്‍ അടയ്ക്കുന്നത്.
വാട്ടര്‍ലൂ സ്റ്റേഷനില്‍ ക്യൂന്‍സ്ടൗണ്‍ റോഡിലേക്കുള്ള പുതിയ എന്‍ട്രന്‍സ് തുറക്കുന്ന ജോലിയാണ് നടക്കുന്നത്. ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ സ്ട്രാറ്റ്‌ഫോര്‍ഡില്‍ നിന്നും ലിവര്‍പൂള്‍ സ്ട്രീറ്റിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ക്രിസ്മസ് മുതല്‍ 28-ാം തീയതി വരെയാണ് വാട്ടര്‍ലൂ സ്റ്റേഷന്‍ അടച്ചിടുന്നത്.
ഡിസംബര്‍ 28ന് സ്റ്റേഷന്‍ തുറന്നാലും ജനുവരി നാല് വരെ നിയന്ത്രിത സര്‍വീസുകളേ വാട്ടര്‍ലൂവിലേക്ക് ഉണ്ടായിരിക്കൂ എന്നും നെറ്റ്വര്‍ക്ക് റെയില്‍ അധികൃതര്‍ അറിയിച്ചു. മാസങ്ങളായി നടന്നു വരുന്ന 23 മില്യന്‍ പൗണ്ടിന്റെ പ്രോജക്ട് സമാപ്തിയിലെത്തുന്നതിന്റെ ഭാഗമായാണ് സ്റ്റേഷനുകള്‍ അടച്ചുള്ള ജോലികള്‍ നടക്കുന്നത്