ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരെ പരിഹാസവുമായി സാമ്പത്തിക കുറ്റവാളി ലളിത് മോദി വീണ്ടും വാര്‍ത്തകളില്‍. പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായി രാജ്യം വിട്ട വിജയ് മല്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത വിഡിയോയാണ് മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
വിഡിയോയ്ക്ക് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ''ഇന്ത്യന്‍ സര്‍ക്കാരിനെതിരെ എന്തൊരു പരിഹാസമാണ് ഇവര്‍ നടത്തുന്നത്'' എന്നൊരു കമന്റും, ''ഇങ്ങനെയൊരു വിഡിയോ ചെയ്യാന്‍ ഇവരെ അനുവദിക്കുന്ന ഇന്ത്യന്‍ നിയമങ്ങള്‍ ലജ്ജിക്കണം'' എന്ന മറ്റൊരു പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.
ഐപിഎല്‍ സ്ഥാപക ചെയര്‍മാനായ ലളിത് മോദി സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് 2010-ലാണ് ഇന്ത്യ വിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍, ഫെമ ലംഘനം തുടങ്ങിയ കേസുകളില്‍ അദ്ദേഹത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി സ്വീകരിച്ചിട്ടുണ്ട്.
യുണൈറ്റഡ് ബ്രൂവറീസിന്റെ മുന്‍ ചെയര്‍മാനും കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രൊമോട്ടറുമായ വിജയ് മല്യ 2016-ലാണ് രാജ്യം വിട്ടത്. സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയായ മല്യയെ ഇന്ത്യന്‍ സര്‍ക്കാര്‍ ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരം പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ, ബോംബെ ഹൈക്കോടതി ഇന്നലെ മല്യയോട് ഇന്ത്യയിലേക്ക് തിരികെ വരാനുള്ള ഉദ്ദേശം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. തിരികെ വരാതെ സാമ്പത്തിക കുറ്റകൃത്യക്കേസിലെ അദ്ദേഹത്തിന്റെ ഹര്‍ജി പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി