Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
ഫാഷന്‍
  Add your Comment comment
ദിവ്യയുടെയും ശ്രീധറിന്റെയും വിവാഹ ചിത്രങ്ങള്‍ക്ക് സ്വബോധം നഷ്ടപ്പെട്ട പോലെ മലയാളികളുടെ കമന്റുകള്‍
Text By: Reporter, ukmalayalampathram
സീരിയല്‍ താരങ്ങളായ ദിവ്യ ശ്രീധര്‍- ക്രിസ് വേണുഗോപാല്‍ എന്നിവര്‍ വിവാഹിതരായി. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നതിന് പിന്നാലെ വന്‍ വിമര്‍ശനം. ക്രിസിന്റെ വേഷവും രൂപവുമൊക്കെയാണ് പരിഹാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ക്രിസ് വേണുഗോപാലിന് 49 വയസ്സാണ് പ്രായം, ദിവ്യക്ക് 43. രൂപം കണ്ട് സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകളുടെ നിരയുണ്ടായി.
മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്‌നൊ തെറാപിസ്റ്റുമാണ് ഇദ്ദേഹം. സൈക്കോളജിയില്‍ എംഎസ്എസി പൂര്‍ത്തിയാക്കിയതാണ്. ഡിജിറ്റല്‍ ഫിലിം മേക്കിം?ഗും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നരച്ച താടിയും മുടിയും നീട്ടിയതിനാല്‍ നടന്റെ പ്രായം സംബന്ധിച്ചുള്ള സംശയങ്ങളുമാണ് വിവാഹവാര്‍ത്തയിലെ വിമര്‍ശനത്തിന് കാരണമായി മാറിയത്. വിവാഹ ചിത്രങ്ങളുടെയും വീഡിയോസിന്റെയും താഴെ പരിഹാസ കമന്റുകള്‍ വന്നിരുന്നു.
ഒരു സീരിയല്‍ നടന്‍ മാത്രമല്ല ക്രിസ് വേണുഗോപാല്‍. ടിവിയില്‍ നിരന്തരം കാണുന്ന ഒരുപാട് കൊമേഴ്സ്യല്‍ ആഡ്‌സിന് ശബ്ദം നല്‍കിയിരിക്കുന്നത് ഇദ്ദേഹമാണ്. ഏഷ്യാനെറ്റിലെ പത്തരമാറ്റ് എന്ന സീരിയലിലെ മുത്തച്ഛനായി എത്തിയ വേണുഗോപാല്‍ ഒരു റേഡിയോ ജോക്കിയായിരുന്നു. സീരിയലിലെ രംഹപ്രവേശത്തിന് മുന്നേ അനൗണ്‍സറായും നിരവധി പരസ്യചിത്രങ്ങളുടെ ഗാഭീര്യം നിറഞ്ഞ ശബ്ദമായും എല്ലാം പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് ക്രിസ് വേണുഗോപാല്‍.

ഒരു പക്ഷെ അദ്ദേഹം സീരിയലില്‍ ഒരു മുത്തശ്ശന്‍ വേഷം ചെയ്തതുകൊണ്ടാകണം പ്രായകൂടുതല്‍ തോന്നുന്നത് എന്ന വാദം ഉയരുന്നുണ്ട്. ഏത് വിഷയത്തെ കുറിച്ചും അനായാസമായി സംസാരിക്കുന്ന, പല ശബ്ദത്തിലും അനായേസേന ഡബ്ബ് ചെയ്യാന്‍ ആകുന്ന ഒരു കലാകാരന്‍. ഡോക്ട്രേട്ടും എല്‍എല്‍ബിയും നേടിയ അദ്ദേഹത്തിന് റേഡിയോ, ടെലിവിഷന്‍ രം?ഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമുണ്ട്.
 
Other News in this category

 
 




 
Close Window