Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
ഫാഷന്‍
  Add your Comment comment
അയോധ്യയില്‍ തെളിഞ്ഞ ദീപാവലി വിളക്കുകള്‍ക്ക് ഗിന്നസ് റെക്കോഡ്
Text By: Reporter, ukmalayalampathram
ദീപാവലി ആഘോഷത്തില്‍ 25 ലക്ഷത്തിലധികം ദീപങ്ങള്‍ അയോധ്യയിലെ സരയൂ നദിക്കരയില്‍ തെളിയിച്ച് ഗിന്നസ് റെക്കോര്‍ഡ് തിരുത്തി. രണ്ട് റെക്കോര്‍ഡുകളാണ് അയോദ്ധ്യ സ്വന്തമാക്കിയത്. ഏറ്റവുമധികം ദീപങ്ങള്‍ (25 ലക്ഷം) തെളിയിച്ചതാണ് ആദ്യ റെക്കോര്‍ഡ്. മറ്റൊന്ന്, ഏറ്റവുമധികം (1,121) സരയൂ ആരതി നടത്തിയെന്നതാണ്. ദേശീയ മാധ്യമമായ ANIയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാം ലല്ലയുടെ പ്രാണപ്രതിഷ്ഠക്ക് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷം ഇതോടെ ചരിത്രത്തിന്റെ ഭാഗമായി. ഇത്തവണ 55 ഘട്ടുകളിലായി 25 ലക്ഷത്തിലധികം ദീപങ്ങള്‍ തെളിയിച്ച് സ്വന്തം റെക്കോര്‍ഡ് തന്നെയായിരുന്നു അയോദ്ധ്യ തിരുത്തി കുറിച്ചത്. 30,000 വൊളന്റിയര്‍മാരുടെ സേവനം ഇതിന് പിറകിലുണ്ടായിരുന്നു. തുടര്‍ന്ന് 1,121 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സരയു ആരതിയും നടന്നു.
 
Other News in this category

 
 




 
Close Window