Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നു ഡിവൈഎഫ്‌ഐ; തടയുമെന്ന് ബിജെപി: പാലക്കാടും തിരുവനന്തപുരത്തും സംഘര്‍ഷം
Text by TEAM UKMALAYALAM PATHRAM
ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി 'ഇന്ത്യ: ദി ക്വസ്റ്റ്യന്‍' സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. സംഘര്‍ഷം ഉണ്ടാക്കുകയില്ല ലക്ഷ്യം. ജനാധിപത്യ സമൂഹമെന്ന നിലയില്‍ ആശയ സംവാദത്തിന് അവകാശമുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
അതേസമയം,
സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് ബിജെപി. തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരത്തും വയനാട്ടിലും പാലക്കാടും ബിജെപി പ്രതിഷേധം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.


പൂജപ്പുരയിലെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ ബിജെപിയുടെ പ്രതിഷേധം തുടരുകയാണ്. പ്രവര്‍ത്തകര്‍ ബാരിക്കേട് മറിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൂജപ്പുരയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഇപ്പോഴും ഉന്തും തള്ളും തുടരുകയാണ്. പ്രതിഷേധങ്ങള്‍ക്കിടെ പൂജപ്പുരയിലെ ഡോക്യുമെന്ററി പ്രദര്‍ശനം അവസാനിച്ചു.
 
Other News in this category

 
 




 
Close Window