Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
Reporter
തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കീഴ്വായൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. രാവിലെ മാറ്റിവച്ച കേസ് അടിയന്തര സ്വഭാവം പരിഗണിച്ച് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുകയായിരുന്നു. നാളെ തന്നെ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് നടപടി. പത്തനംതിട്ട മല്ലപ്പള്ളിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന വിവാദ പ്രസംഗം ആദ്യമായി പുറത്തുവിട്ടത് ന്യൂസ് 18 ആയിരുന്നു. പിന്നാലെ രാജി ആവശ്യം ശക്തമാവുകയായിരുന്നു.

നേരത്തെ സമ്മര്‍ദം ശക്തമായതിന് പിന്നാലെ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരിലാണ് രാജി. രാവിലെ രാജിയില്ലെന്ന് ആവര്‍ത്തിച്ച സജി ചെറിയാന്‍, പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് വൈകിട്ടോടെ രാജി സമര്‍പ്പിച്ചതെന്നാണ് വിവരം. എന്നാല്‍ രാജി സ്വതന്ത്ര തീരുമാനപ്രകാരമാണെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് താനെന്ന് വാര്‍ത്താസമ്മേളനത്തില്‍ സജി ചെറിയാന്‍ പറഞ്ഞു. നിയമപരമായും രാഷ്ട്രീയമായും എല്ല മാര്‍ഗങ്ങളും ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങള്‍ ശാക്തീകരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഭരണഘടനാ ലക്ഷ്യങ്ങള്‍ പലപ്പോഴും അട്ടിമറിക്കപ്പെട്ടു. അതിനെതിരേ സിപിഎം അഭിമാനാര്‍ഹമായ പോരാട്ടങ്ങള്‍ നടത്തി. പ്രസംഗത്തില്‍ പറഞ്ഞതു മുഴുവന്‍ മാധ്യമങ്ങള്‍ കാട്ടിയില്ല. ഭരണഘടനയോടുള്ള അവമതിപ്പായി ഇത് വ്യാഖ്യാനിക്കുമെന്നു കരുതിയില്ല. സര്‍ക്കാരിന്റെയും മുന്നണിയുടെയും നയങ്ങളെ ദുര്‍ബലപ്പെടുത്താന്‍ പ്രസംഗത്തെ ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window