Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍ അന്തരിച്ചു: സംസ്‌കാരം സ്വദേശമായ കണ്ണൂരിലെ ശ്മശാനത്തില്‍
Text By: Team ukmalayalampathram
മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ തുടരുന്നതിനിടെയായിരുന്നു വിയോഗം. മൃതദേഹം ഉച്ചയ്ക്ക് 12 വരെ കലൂരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരം നാളെ വൈകീട്ട് നാലിന് കണ്ണൂര്‍ മണത്തണ കുടുംബ ശമ്ശാനത്തില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അവിവാഹിതനാണ്. പി.പി.ചന്ദ്രന്‍, പി.പി.ഗണേശന്‍, പരേതനായ കുഞ്ഞിരാമന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
കണ്ണൂര്‍ കൊട്ടിയൂര്‍ കൊളങ്ങരയത്ത് തറവാട്ടില്‍ കൃഷ്ണന്‍ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബര്‍ 9 നാണ് പി.പി. മുകുന്ദന്‍ ജനിച്ചത്. മണത്തല യുപി സ്‌കൂള്‍, പേരാവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് മണത്തല ആര്‍എസ്എസ് ശാഖയില്‍ സ്വയംസേവകനായത്. 1965 ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായി. 1967 ല്‍ ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനും 1972 മുതല്‍ തൃശൂര്‍ ജില്ലാ പ്രചാരകനുമായി പ്രവര്‍ത്തിച്ചു.
 
Other News in this category

 
 




 
Close Window