Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ 20 ട്വന്റി ബിജെപിക്കൊപ്പം: രാജീവ് ചന്ദ്രശേഖറും സാബു എം ജേക്കബും ചര്‍ച്ച നടത്തി പ്രഖ്യാപനം
Text By: UK Malayalam Pathram
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ചുവടുവെപ്പുമായി ബിജെപി. ട്വന്റി 20 പാര്‍ട്ടിയെ എന്‍ഡിഎയിലെത്തിച്ചാണ് ബിജെപി നിര്‍ണായക നീക്കം നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബും തമ്മില്‍ കൊച്ചിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. പിന്നീട് ഇരുവരും ഒരുമിച്ച് പ്രഖ്യാപനം നടത്തിയത്.
ട്വന്റി 20 ബിജെപി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സ്വാധീനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തുമ്പോള്‍ സാബു ജേക്കബും വേദിയിലുണ്ടാകും. അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ സാബുവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്റി 20 യെ എന്‍ ഡി എ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായത്.
 
Other News in this category

 
 




 
Close Window