|
ഇവിടെ ഒരു പുതിയ ഊര്‍ജം ലഭിച്ചിരിക്കുന്നു. പ്രത്യാശ ലഭിച്ചിരിക്കുന്നു. കേരളത്തില്‍ മാറ്റം ഉണ്ടായിരിക്കുന്നു. 1987ന് മുന്‍പ് ഗുജറാത്തില്‍ ബിജെപി ചെറിയ പാര്‍ട്ടി. 2 എംപി മാര്‍ മാത്രം. 1987ല്‍ അഹമ്മദാ ബാദ് നഗരസഭ ജയിച്ചതോടെ ഗുജറാത്തില്‍ മാറ്റം തുടങ്ങി.ഗുജറാത്തില്‍ ഭരണം പിടിച്ചു. കേരളത്തിലും അത് സംഭവിക്കും. - കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അനന്ത പത്മനാഭന്റെ മണ്ണില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാരായണ ഗുരുവിനും മഹാത്മ അയ്യങ്കാളിക്കും മന്നത്ത് പത്മനാഭനും മുന്നില്‍ നമിക്കുന്നു. തിരുവനന്തപുരത്തെ ജനങ്ങളോട് പ്രവര്‍ത്തകരോട്, നേതാക്കളോട് അവരുടെ പ്രയത്‌നം ഫലം കണ്ടതില്‍ ആദരം അര്‍പ്പിക്കുന്നുവെന്നും പ്രധനമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തില്‍ BJP ക്ക് അവസരം നല്‍കി.
അതിന്റെ അലയൊലികള്‍ ഇവിടെ മാത്രമല്ല, രാജ്യമെങ്ങും എത്തി. തിരുവനന്തപുരം രാജ്യത്തിന് മാതൃകാ നഗരമായി മാറും. രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാന്‍ എല്ലാ പിന്തുണയും നല്‍കും. കേരളത്തെ മാറ്റാനുള്ള സമയമാണ് അടുത്ത തിരഞ്ഞെടുപ്പ്. നിങ്ങള്‍ ഇതുവരെ കണ്ടത് രണ്ട് പക്ഷം മാത്രമാണ്. എല്‍ഡിഎഫും യുഡിഎഫും കേരളത്തെ നശിപ്പിച്ചു. ഇനി മുതല്‍ മൂന്നാമത് ഒരു പക്ഷം കൂടി. അത് വികസനത്തിന്റെ പക്ഷമാണ്.
കേരളത്തോട്, തിരുവനന്തപുരത്തോട് LDF ഉം UDF ഉം വലിയ അനീതിയാണ് കാട്ടിയത്. ഇനി അതുണ്ടാകില്ല. BJPയാണ് ഭരിക്കുന്നത്. മാറാത്തത് ഇനി മാറും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കേരളത്തിന്റെ ദിശ മാറ്റിയെഴുതുന്ന തിരഞ്ഞെടുപ്പ്. ഒരു വശത്ത് LDF ഉം മറുവശത്ത് UDF ഉം മാറി മാറി കേരളത്തെ നശിപ്പിച്ചു. ദുര്‍ഭരണം , അഴിമതി പ്രീണനം എന്നിവയാണ് ഈ ഭരണങ്ങളില്‍ നടന്നത്. |