|
കോട്ടയം പുതുപ്പള്ളിയില്‍ 100 പവനോളം സ്വര്‍ണം കവര്‍ന്നു. റബര്‍ ബോര്‍ഡ് ആസ്ഥാനത്തെ നാല് കോര്‍ട്ടേഴ്‌സിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മുറികള്‍ കുത്തി തുറന്ന് മോഷണം നടന്നത്. രണ്ട് കോട്ടേഴ്‌സില്‍ നിന്നാണ് സ്വര്‍ണം നഷ്ടമായിരിക്കുന്നത്.
റബര്‍ ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ മാത്രം താമസിക്കുന്ന സ്ഥലമാണിത്. മൂന്ന് ക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറന്നു. നാലാമത്തേത് തുറക്കാന്‍ ശ്രമിച്ചു. ഒരു ക്വോട്ടേഴ്‌സില്‍ നിന്ന് 70 പവനും. രണ്ടാമത്തെ ക്വോട്ടേഴ്‌സില്‍ നിന്ന് 40 പവനും മോഷണം പോയതായാണ് സൂചന. മോഷണം നടന്ന ക്വാര്‍ട്ടേഴ്സുകളില്‍ സംഭവസമയത്ത് ആളുകള്‍ ഉണ്ടായിരുന്നില്ല. മോഷണവിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. |