Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
അദാനി ഗ്രൂപ്പിനെതിരേ അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണത്തില്‍ 3 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി
Text By: Team ukmalayalampathram
അദാനി ഗ്രൂപ്പിനെതിരേ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറഞ്ഞു. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പ് ഓഹരി വിലയില്‍ കൃത്രിമം കാട്ടിയെന്ന ആരോപണമാണ് ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത്. സെബിയുടെ അന്വേഷണത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിക്കുള്ള അധികാരം പരിമിതമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പരസ്യം ചെയ്യല്‍

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 22 കേസുകളില്‍ സെബിയുടെ അന്വേഷണം ഇതിനോടകം പൂര്‍ത്തിയായെന്നും ബാക്കിയുള്ള രണ്ടുകേസുകളിലെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി സെബിക്ക് നിര്‍ദേശം നല്‍കി.
 
Other News in this category

 
 




 
Close Window