പത്തനംതിട്ടയില്‍ ദളിത് വിദ്യാര്‍ഥിയായ 18കാരി പീഡനത്തിനിരയായ കേസില്‍ 20 പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. നേരത്തെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റാന്നിയില്‍ നിന്നും ആറുപേരെക്കൂടിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. അടുത്തദിവസം വിവാഹനിശ്ചയം നടക്കേണ്ട ഒരു യുവാവ് അടക്കമാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. റാന്നിയില്‍ നിന്നും അറസ്റ്റിലായ ആറു പേരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. കേസിലെ എഫ്‌ഐആറുകളുടെ എണ്ണം ഏഴായി.
കഴിഞ്ഞദിവസം അറസ്റ്റിലായ സുബിനാണ് പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്ന് എന്ന് പോലീസ് പറഞ്ഞു. കുട്ടിക്ക് 13 വയസുള്ളപ്പോള്‍ സുബിന്‍ അശ്‌ളീല ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് കുട്ടിക്ക് 16 വയസായപ്പോള്‍ വീടിനു സമീപമുളള അച്ചന്‍കോട്ടുമലയിലെത്തിച്ച് റബ്ബര്‍ തോട്ടത്തില്‍ വച്ച് ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സുബില്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സ്വന്തമായി ഫോണ്‍ ഇല്ലാത്ത കുട്ടി അച്ഛന്റെ ഫോണ്‍ ഉപയോഗിച്ചായിരുന്നു ഒന്നാം പ്രതി സുബിനുമായി ബന്ധപ്പെട്ടിരുന്നത്. |