|
താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്.
കേസെടുത്ത പിന്നാലെ അജു അലക്‌സ് ഒളിവിലായിരുന്നു.അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടന്‍ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ 'അമ്മ'യിലും പാലാരിവട്ടം പൊലീസിലും പരാതി നല്‍കിയിരുന്നു. |