|
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കൊച്ചി പാലാരിവട്ടം പൊലീസ് ആണ് സൂരജിനെ അറസ്റ്റ് ചെയ്തത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ സമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിക്കെതിരെ മോശം ഭാഷയില്‍ ഇയാള്‍ വിഡിയോ ചെയ്തതെന്നാണ് പരാതി.
2022-ല്‍ സമാനമായ കേസില്‍ സൂരജ് പാലക്കാരനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു അന്നത്തെ നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കേസിനു പിന്നാലെ യൂട്യൂബര്‍ ഒളിവില്‍ പോയിരുന്നു. വീട്ടിലെത്തി പൊലീസ് തിരച്ചില്‍ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. |