അപകടം ഉണ്ടായ പുലര്‍ച്ചയാണ് റെഡ് അലെര്‍ട്ട് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി അമിത്ഷാ സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അമിത് ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഇത് പരസ്പരം പഴിചാരേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്റെ വയനാട് ജില്ലയ്ക്കുള്ള ഒരാഴ്ച മുമ്പ് വരെയുള്ള അലെര്‍ട്ടുകളില്‍ ഓറഞ്ച് അലെര്‍ട് മാത്രമാണ്. എന്‍ഡിആര്‍എഫ് സേവനം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാറാണ്. 48 മണിക്കൂറിനുള്ളില്‍ 574മില്ലി മീറ്റര്‍ മഴയാണ് വയനാട് പെയ്തത്. മുന്നറിയിപ്പ് നല്‍കിയതിലും കൂടുതല്‍ മഴ പെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു. |