ഉരുള്‍പൊട്ടി ഇരച്ചെത്തി മുണ്ടക്കൈ ഗ്രാമത്തെ തന്നെ ഒന്നടങ്കം തുടച്ചുനീക്കി. താഴ്വാരത്തെ ചൂരല്‍മല അങ്ങാടി അടക്കം നാമവശേഷമായി. അവിടവിടെയായി ചില തുരുത്തുകള്‍ മാത്രമാണ് അത് ബാക്കിവെച്ചത്.
ഉരുള്‍പൊട്ടലില്‍ മരണസംഖ്യ മരണം 113 ആയി. മേപ്പാടി സിഎച്ച്‌സിയില്‍ 52 മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതില്‍ 41 പേരെ തിരിച്ചറിഞ്ഞു. 22 പുരുഷന്‍മാരും 19 സ്ത്രീകളും മരിച്ചു. നിലമ്പൂരില്‍ 33 മൃതദേഹങ്ങളും, 19 ശരീരഭാഗങ്ങളും വിംസില്‍ 11 മൃതദേഹങ്ങളും ബത്തേരി ആശുപത്രിയിലും വൈത്തിരി ആശുപത്രിയിലും ഓരോ മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ചൂരല്‍ മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും നേതൃത്വത്തിലാണ് പ്രവര്ത്തുനം നടക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി വയനാട് ചൂരല്‍മല. |