വയനാട് ചൊവ്വാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ 200 ഓളം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരുന്നു അമിത് ഷായുടെ പ്രതികരണം. വിഷയത്തില്‍ രാഷ്ട്രീയം പാടില്ലെന്നും അമിത് ഷാ പറഞ്ഞു.
''2014 മുതല്‍ മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കുന്നതിനായി കേന്ദ്രം 2,000 കോടി രൂപ ചെലവഴിച്ചു. സംഭവത്തിന് ഏഴ് ദിവസം മുമ്പ് ജൂലൈ 23 ന് കേന്ദ്രം കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു, തുടര്‍ന്ന് ജൂലൈ 24, 25, 26 തീയതികളിലും ഞങ്ങള്‍ അവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു, 20 സെന്റിമീറ്ററില്‍ കൂടുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി', അമിത് ഷാ പറഞ്ഞു. |