Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് വിപരീത ഫലം ചെയ്യുമെന്ന് സുപ്രീംകോടതി
Text By: Team ukmalayalampathram
ഇത്തരം നിര്‍ബന്ധിത അവധി സ്ത്രീകള്‍ക്കു ജോലി നല്‍കാനുള്ള താല്‍പര്യം തൊഴിലുടമകളില്‍ ഇല്ലാതാക്കുമെന്നു കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് വേണ്ടതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

''എങ്ങനെയാണ് ഇത്തരം അവധികള്‍ സ്ത്രീകളെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പ്രാപ്തരാക്കുന്നത്? അവധികള്‍ നിര്‍ബന്ധമാക്കുന്നത് അവരെ തൊഴില്‍ മേഖലയില്‍നിന്ന് അകറ്റും. സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ സ്ത്രീകള്‍ക്കു ദോഷം ചെയ്യുന്നതാകും. ഇതു സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്, കോടതികള്‍ക്കു പരിശോധിക്കാനുള്ളതല്ല''- ഡി വൈചന്ദ്രചൂഡ് പറഞ്ഞു.

വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ അവധി നല്‍കാന്‍ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ആര്‍ത്തവ അവധി നല്‍കുന്നതു സംബന്ധിച്ച നയം രൂപീകരിക്കാന്‍ നിര്‍ദേശിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം. ഇതിനായി ഹര്‍ജിക്കാരനു വേണമെങ്കില്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരിയിലും സമാനമായ നിലപാട് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. വിദ്യാര്‍ത്ഥിനികള്‍ക്കും ജീവനക്കാര്‍ക്കും ആര്‍ത്തവ വേദന അവധിക്ക് ചട്ടങ്ങള്‍ രൂപീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി സമാനമായ നിലപാട് സ്വീകരിച്ചത്. വിഷയം നയത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് അന്നും കോടതി പറഞ്ഞിരുന്നു.

നിലവില്‍ ബിഹാറും കേരളവും മാത്രമാണ് രാജ്യത്ത് ആര്‍ത്തവ അവധിക്ക് വ്യവസ്ഥയുള്ള രണ്ട് സംസ്ഥാനങ്ങള്‍. ബിഹാറില്‍ വനിതാ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ അവധിക്കാണ് വ്യവസ്ഥയെങ്കില്‍ കേരളത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ അവധിയാണ് നല്‍കുന്നത്.
 
Other News in this category

 
 




 
Close Window