|
ലോകത്തിന് യുദ്ധത്തിനു പകരം ബുദ്ധനെ നല്‍കിയ നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനും സമൃദ്ധിയ്ക്കുമാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും മോദി പറഞ്ഞു. വിയന്നയിലെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ആയിരക്കണക്കിന് വര്‍ഷങ്ങളായി ഞങ്ങളുടെ അറിവും വൈദഗ്ധ്യവും ലോകത്തിന് നല്‍കികൊണ്ടിരിക്കുന്നു. യുദ്ധമല്ല, ലോകത്തിന് ബുദ്ധനെ നല്‍കിയ നാടാണ് ഇന്ത്യ. സമാധാനത്തിനും സമൃദ്ധിയ്ക്കുമാണ് ഇന്ത്യ പ്രാധാന്യം നല്‍കിയത്. ഈ 21-ാം നൂറ്റാണ്ടിലും ഇന്ത്യയുടെ പ്രാധാന്യം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' മോദി പറഞ്ഞു.
41 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിച്ചിരിക്കുകയാണെന്നും മോദി എടുത്തുപറഞ്ഞു.
' നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയും ഓസ്ട്രിയയും തങ്ങളുടെ സൗഹൃദത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇന്ത്യയും ഓസ്ട്രിയയും ഭൂമിശാസ്ത്രപരമായി രണ്ട് വ്യത്യസ്ത തലങ്ങളിലാണ്. എങ്കിലും ഞങ്ങള്‍ക്ക് നിരവധി സമാനതകളുണ്ട്. ജനാധിപത്യം ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയവയ്ക്ക് ഇരു രാജ്യങ്ങളും പ്രാധാന്യം നല്‍കുന്നു.ഇരു രാജ്യങ്ങളും വൈവിധ്യത്തെ ആഘോഷിക്കുന്നു, ' അദ്ദേഹം വ്യക്തമാക്കി. |