Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചെമ്പഴന്തി സഹകരണ ബാങ്കിലെ ഇടപാടുകാരന്റെ ആത്മഹത്യ, പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്
reporter

തിരുവനന്തപുരം: ചെമ്പഴന്തി സഹകരണ ബാങ്ക് ഇടപാടുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്. ചെമ്പഴന്തി സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂര്‍ ജയനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിക്ക് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച രാവിലെയാണ് ബാങ്കിലെ ഇടപാടുകാരനായ ബിജുകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് പ്രസിഡന്റ് ജയനും മരിച്ച ബിജുകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ചിട്ടി പിടിച്ച പണം തിരികെ നല്‍കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കിയ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രീവ്മെന്റ് സംഘത്തിന് മുമ്പില്‍ മതദേഹവുമായി പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ആര്‍ടിഒ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ബിജുകുമാറും സഹകരണ സംഘം പ്രസിഡന്റും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. രണ്ട് ലക്ഷം രൂപയോളമുള്ള പണം തിരികെ ചോദിച്ചപ്പോള്‍ ബാങ്കിന്റെ പരാധീനതകള്‍ പറഞ്ഞ് ജയകുമാര്‍ ഒഴിഞ്ഞെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ബാങ്കിന്റെ പേരില്‍ നേരത്തെയും നിരവധി പരാതികള്‍ ഉയര്‍ന്നതായും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു.

 
Other News in this category

 
 




 
Close Window