Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 03rd Jul 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രാഹുല്‍ ഗാന്ധി നടത്തിയ ഹിന്ദു പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് നരേന്ദ്രമോദി: രാഹുല്‍ മാപ്പു പറയണമെന്ന് അമിത് ഷാ
Text By: Team ukmalayalampathram
ലോക്സഭയില്‍ ഇന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം ചൂടേറിയ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമാണ് വഴിയൊരുക്കിയത്. സഭയില്‍ ഭരണഘടനയുടെയും ചില ഹിന്ദു ദൈവങ്ങളുടെയും ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ പ്രസംഗിച്ചത്.

'' നമ്മുടെ എല്ലാ മഹത് വ്യക്തിത്വങ്ങളും അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുമാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഹിന്ദു എന്ന് സ്വയം വിളിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും കുറിച്ചാണ് സംസാരിക്കുന്നത്,'' രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇതോടെ രാഹുലിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഹിന്ദു സമൂഹത്തെ അക്രമാസക്തരെന്ന് വിളിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് മോദി പറഞ്ഞു. രാഹുലിന്റെ വാക്കുകള്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ പരാമര്‍ശം വിവാദമായതോടെ ഭരണപക്ഷവും പ്രതിപക്ഷവും സഭയില്‍ ബഹളം വെയ്ക്കാന്‍ ആരംഭിച്ചു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി.

എന്നാല്‍ ഭരണഘടനയ്ക്കും ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങള്‍ക്കുമെതിരെ ബിജെപി ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

'' പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരവുകള്‍ പ്രകാരം ഞാന്‍ ആക്രമിക്കപ്പെട്ടു. എനിക്കെതിരെ 20ലധികം കേസുകളാണുള്ളത്. 55 മണിക്കൂറോളമാണ് ഇ ഡി എന്നെ ചോദ്യം ചെയ്തത്,'' രാഹുല്‍ ഗാന്ധി പറഞ്ഞു.
 
Other News in this category

 
 




 
Close Window