Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങള്‍ ആശങ്കപ്പെടുത്തുന്നതായി അമേരിക്ക
reporter

വാഷിങ്ടണ്‍: ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങള്‍, മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അത്രിക്രമങ്ങള്‍ എന്നിവയില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിനിടെയാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവന.

ഇന്ത്യയില്‍ മതംമാറ്റ വിരുദ്ധ നിയമങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധാനാലയങ്ങളും ആക്രമിക്കുന്നത് എന്നിവയെല്ലാം ആശങ്കപ്പെടുത്തുന്ന വിധം വര്‍ധിക്കുകയാണ്. അതേസമയം തന്നെ മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും ലോകത്ത് സജീവമാവുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 10 എണ്ണത്തിലും മതംമാറ്റം തടയുന്നതിന് വേണ്ടിയുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. വിവാഹം കഴിക്കുക ലക്ഷ്യമിട്ടുള്ള മതംമാറ്റം തടയാനായി ചില സംസ്ഥാനങ്ങള്‍ പിഴ ശിക്ഷയും നടപ്പാക്കിയിട്ടുണ്ട്. അക്രമത്തില്‍ നിന്നും തങ്ങളെ സംരക്ഷിക്കാനും ന്യൂനപക്ഷങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്താനുമുള്ള കേന്ദ്രസര്‍ക്കാറിന്റെ കഴിവില്‍ ഒരുവിഭാഗം ന്യൂനപക്ഷങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നുവെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window