Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.919 INR  1 EURO=106.1571 INR
ukmalayalampathram.com
Thu 18th Dec 2025
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്വാമിയേ ശരണം വിളിച്ച് പ്രധാനമന്ത്രി പത്തനംതിട്ടയില്‍: കേരളത്തില്‍ ബിജെപിക്ക് രണ്ടു സീറ്റ് കിട്ടുമെന്നും നരേന്ദ്രമോദി
Text By: Team ukmalayalampathram
ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് എന്‍ഡിഎയില്‍നിന്ന് വിജയിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ പ്രധാനമന്ത്രി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 'സ്വാമിയെ ശരണമയ്യപ്പാ' എന്ന് ശരണംവിളിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.

'കേരളത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സര്‍ക്കാരുകളാണ് മാറിമാറിവരുന്നത്. കേരളത്തിലെ റബര്‍ കര്‍ഷകര്‍ വളരെ ബുദ്ധിമുട്ടുന്നു. എല്‍ഡിഎഫും യുഡിഎഫും ഇക്കാര്യത്തില്‍ കണ്ണടച്ചിരിക്കുകയാണ്. കേരളത്തില്‍ നിയമസംവിധാനം മോശമാണ്. ക്രൈസ്തവ പള്ളികളിലെ പുരോഹിതരടക്കം അക്രമത്തിന് ഇരയാവുന്നു. കേരളത്തിലെ കോളേജുകള്‍ കമ്മ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ ഭയത്തിലാണ് ജീവിക്കുന്നത്. കേരളത്തിലെ ഈ മോശം സ്ഥിതിയ്ക്ക് മാറ്റം വരണമെങ്കില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇല്ലാതാകണം. എന്നാല്‍, മാത്രമേ കേരളത്തിന് മോചനം ഉണ്ടാകൂ'- പ്രധാനമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window