Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ അറസ്റ്റില്‍: അറസ്റ്റ് ഡല്‍ഹി മദ്യ അഴിമതിയുമായി ബന്ധമുള്ള കേസില്‍
Text By: Team ukmalayalampathram
ഡല്‍ഹി മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത അറസ്റ്റില്‍. ഇന്ന് ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തി. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ കവിതയുടെ വസതിയില്‍ ഇ ഡി, ഐ ടി വിഭാഗങ്ങള്‍ ഇന്ന് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് പിന്നാലെ കവിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ കവിതയെ ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.

വെള്ളിയാഴ്ച രാവിലെയാണ് കവിതയുടെ വസതിയില്‍ ഇ ഡി, ഐടി വിഭാഗങ്ങള്‍ സംയുക്ത പരിശോധന ആരംഭിച്ചത്. ഈ വര്‍ഷം മാത്രം ഡല്‍ഹി മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇ ഡിയും ഐ ടി വിഭാഗവും രണ്ടു തവണ സമന്‍സ് നല്‍കിയിരുന്നെങ്കിലും അവര്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്നു രാവിലെ മിന്നല്‍ പരിശോധന നടത്തിയത്.
 
Other News in this category

 
 




 
Close Window