|
|
|
|
|
| ഇന്ത്യയുടെ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗന്‍യാനിലെ നാല് ടെസ്റ്റ് പൈലറ്റന്മാരില്‍ ഒരു മലയാളിയും |
|
വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും മലയാളിയുമായ പ്രശാന്ത് നായര്‍ ഉള്‍പ്പെടെ നാല് പേരുടെ പേരുകള്‍ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രശാന്ത് നായരെ കൂടാതെ ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അങ്കത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ഷു ശുക്ല എന്നിവരാണ് മറ്റ് മൂന്നു പേര്‍.
ഇന്ന് തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററില്‍ (VSSC) നടന്ന ചടങ്ങിലാണ് പേരുകള്‍ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യാത്രികരുടെ കുടുംബവും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പാലക്കാട് നെന്മാറ സ്വദേശി ബാലകൃഷ്ണന്‍ നായരുടെ മകനാണ് പ്രശാന്ത്. നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ (എന്‍ഡിഎ) പഠനശേഷം 1999 ജൂണിലാണ് സേനയില്‍ ചേര്‍ന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ് |
|
Full Story
|
|
|
|
|
|
|
| ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഉയര്‍ത്തി; ജീവപര്യന്തം, ഇരട്ട ജീവപര്യന്തം ജയില്‍ |
|
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഉയര്‍ത്തി. കേസില്‍ പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. 1 മുതല്‍ 5വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കുമാണ് ഇരട്ട ജീവപര്യന്തം ലഭിച്ചത്. നേരത്തേ ഇവരെ ജീവപര്യന്തം തടവിനാണു ശിക്ഷിച്ചത്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ടിപിയുടെ ഭാര്യ കെ കെ രമയ്ക്ക് 7 ലക്ഷം രൂപയും മകന് 5 ലക്ഷം രൂപയും നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് വിധിച്ചു.
കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ കെ കെ രമ ഹര്‍ജി നല്‍കിയിരുന്നത്. ഒന്നുമുതല്‍ |
|
Full Story
|
|
|
|
|
|
|
| നരേന്ദ്രമോദി നാളെ തിരുവനന്തപുരത്ത്: രണ്ടു മാസത്തിനിടെ ഇത് മൂന്നാമത്തെ കേരളാ സന്ദര്‍ശനം |
|
പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച കേരളത്തിലെത്തും. ഇതോടനുബന്ധിച്ച് രണ്ട് ദിവസം തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മുതല്‍ ഉച്ചവരെയും ബുധനാഴ്ച 11 മണി മുതല്‍ ഉച്ചവരെയുമാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഐ എസ് ആര്‍ ഒയിലെ ഔദ്യോഗിക പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. പിന്നീട് 10ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇതിനിടയില്‍ റോഡ് ഷോ നടത്താനും സാധ്യതയുണ്ട്.
_27 ന് രാവിലെ_യാണ് പ്രധാനമന്ത്രി എത്തുന്നത്. കനത്ത സുരക്ഷയായതിനാല്‍ തന്നെ പുലര്‍ച്ചെ 5 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ തലസ്ഥാന |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിള്‍ സ്റ്റേഡ് പാലം - സുദര്‍ശന്‍ സേതു; 2.32 കിലോമീറ്റര്‍ നീളമുള്ള പാലം രാജ്യത്തിനു സമര്‍പ്പിച്ചു |
|
രാജ്യത്തെ ഏറ്റവും നീളംകൂടിയ കേബിള്‍ സ്റ്റേഡ് 'സുദര്‍ശന്‍ സേതു' പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വാരകയില്‍ ഉദ്ഘാടനം ചെയ്തു. ഓഖ പ്രദേശത്തെ ദ്വാരകയുമായി ബന്ധിപ്പിക്കുന്ന പാലം ഏകദേശം 980 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
2.32 കിലോമീറ്റര്‍ നീളമുള്ള സുദര്‍ശന്‍ സേതു ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ സ്റ്റേഡ് പാലമാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി പ്രസിദ്ധമായ ദ്വാരകാധീശ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ദര്‍ശനം നടത്തി.
സുദര്‍ശന്‍ സേതു തന്റെ കൈകളിലൂടെ സാധ്യമാക്കാന്‍ വിധിക്കപ്പെട്ടത് ഭഗവാന്‍ കൃഷ്ണന്റെ നിയോഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
2014ല്‍ നിങ്ങളെല്ലാവരും എന്നെ അനുഗ്രഹിച്ച് ഡല്‍ഹിയിലേക്ക് പറഞ്ഞയച്ചപ്പോള്‍, രാജ്യത്തെ കൊള്ളയടിക്കുന്നതില്‍ നിന്ന് |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയിലെ പുതുക്കിയ ക്രിമിനല്‍ നിയമസംഹിത ജുലൈ 1 മുതല്‍: ഭാരതീയ ന്യായ സംഹിത പ്രകാരം ആള്‍കൂട്ട ആക്രമണം ക്രിമിനല്‍ കുറ്റം |
|
കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യത്തെ ശിക്ഷാ നിയമത്തിന് പകരമായി വരുന്ന മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച വിജ്ഞാപനത്തില്‍ അറിയിച്ചു. ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവ 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), 1973ലെ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമാകും.
അതേ സമയം ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 106-ന്റെ ഉപവകുപ്പ് (2) നടപ്പാക്കുന്നത് കേന്ദ്രം നിര്‍ത്തിവച്ചു,' അശ്രദ്ധമായി വാഹനമോടിച്ച് ഒരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന' കുറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥയാണിത്.
പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ |
|
Full Story
|
|
|
|
|
|
|
| 'ഇവന്‍ എവിടെ പോയി കിടക്കുന്നു'വെന്ന് എന്നോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം കെ. സുധാകരനുണ്ട് - വി.ഡി സതീശന്റെ പ്രതികരണം |
|
കോണ്‍ഗ്രസിന്റെ സമരാഗ്‌നി ജാഥയോടനുബന്ധിച്ച് നടന്ന വാര്‍ത്താമ്മേളനത്തില്‍ വരാന്‍ വൈകിയതിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അസഭ്യപദപ്രയോഗം നടത്തിയ സംഭവത്തില്‍ മാധ്യമങ്ങളെ പഴിചാരി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വലിയ വാര്‍ത്താ ആക്കാനുള്ളതൊന്നും സംഭവിച്ചിട്ടില്ല. കാത്തിരുന്നു കാണാതിരുന്നാല്‍ ആര്‍ക്കും അസ്വസ്ഥത ഉണ്ടാകും. കെ. സുധാകരനുമായി ജ്യേഷ്ഠാനുജ ബന്ധത്തിനപ്പുറം സുഹൃദ് ബന്ധമാണുള്ളത്. 'ഇവന്‍ എവിടെ പോയി കിടക്കുന്നു'വെന്ന് തന്നോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.
കെപിസിസി അധ്യക്ഷന്‍ തനിക്ക് വേണ്ടി ഒരുപാട് സമയം കാത്തുനിന്നു. വൈഎംസിഎയുടെ ചടങ്ങില്‍ പോയതുകെണ്ട് താന്‍ അല്‍പം വൈകി. വളരെ നിഷ്‌കളങ്കനായി അദ്ദേഹം സംസാരിച്ചതിനെ |
|
Full Story
|
|
|
|
|
|
|
| വീടിനുള്ളില്‍ പ്രസവിച്ച 36 വയസ്സുകാരി മരിച്ചു: അക്യുപങ്ചര്‍ ചികിത്സ നല്‍കിയ ചികിത്സകന്‍ അറസ്റ്റില്‍ |
|
തിരുവനന്തപുരം നേമത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍. വെഞ്ഞാറമൂട് സ്വദേശി ഷിഹാബുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ നേമം പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ബീമാപള്ളിയില്‍ ക്ലിനിക്ക് നടത്തുന്ന ഷിഹാബുദ്ദീന്‍, ഷമീറയെ അക്യുപങ്ചര്‍ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെന്ന് നേരത്തെ പൊലീസിന് വിവരമുണ്ടായിരുന്നു. പാലക്കാടുള്ള വ്യാജ സിദ്ധന്റെ ശിഷ്യനാണ് ഇയാള്‍ എന്നാണ് സൂചന. പ്രസവം എടുക്കുന്നതിന് ശരിയായ പരിചരണം ലഭിക്കാതിരുന്നത് യുവതിയുടെ മരണത്തിലേക്ക് നയിച്ചെന്നാണ് വിവരം.
ചൊവ്വാഴ്ചയായിരുന്നു വീട്ടില്‍ നടന്ന പ്രസവത്തിനിടയില്‍ പുത്തന്‍ പീടികയില്‍ കുഞ്ഞിമരയ്ക്കാര്‍- |
|
Full Story
|
|
|
|
|
|
|
| 23 തദ്ദേശ വാര്‍ഡുകളില്‍ വിജയക്കൊടി പാറിച്ച് ഇടതുപക്ഷം: യുഡിഎഫിന് 3 സീറ്റ് നഷ്ടം; മട്ടന്നൂരില്‍ ബിജെപി അക്കൗണ്ട് തുറന്നു |
|
സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍മുന്നേറ്റം. ആറ് വാര്‍ഡുണ്ടായിരുന്ന എല്‍ഡിഎഫ് പത്തായി ഉയര്‍ത്തി. 13 സീറ്റുണ്ടായിരുന്ന യുഡിഎഫ് പത്തായി. നാല് വാര്‍ഡിലെ ബിജെപി മൂന്നായി.
എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് നാല് വാര്‍ഡുകളും ബിജെപിയില്‍ നിന്ന് മൂന്ന് വാര്‍ഡുകളുമായി ഏഴ് വാര്‍ഡ് പിടിച്ചെടുത്തു. മൂന്നെണ്ണം നിലനിര്‍ത്തി. എല്‍ ഡി എഫ് പിന്തുണയില്‍ സ്വതന്ത്രന്‍ ജയിച്ചതടക്കം രണ്ടു എല്‍ഡിഎഫ് വാര്‍ഡ് കോണ്‍ഗ്രസും നേടി. ഏഴെണ്ണം നിലനിര്‍ത്തി. മട്ടന്നൂരിലെ അട്ടിമറി നേട്ടമായ യു ഡി എഫിന്റെ ഒരു വാര്‍ഡും എല്‍ ഡിഎഫിന്റെ ഒരു വാര്‍ഡും ബിജെപി ജയിച്ചു. ഒരെണ്ണം നിലനിര്‍ത്തി.
പരസ്യം ചെയ്യല്‍
എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി പഞ്ചായത്തില്‍ വാര്‍ഡ് എല്‍ഡിഎഫ് |
|
Full Story
|
|
|
|
| |