Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ആഫ്രിക്കയിലെ മസായ് വംശത്തിലുള്ള യുവാവുമായി പ്രണയത്തിലായ സ്വിസ് യുവതി അവരുടെ ഗോത്രത്തില്‍ ജീവിക്കാന്‍ തീരുമാനിച്ചു
reporter
ഒരിക്കല്‍ ആഫ്രിക്കയിലെ കെനിയയില്‍ വെച്ച് കണ്ട, തന്നെ ആകര്‍ഷിച്ച മസായ് ഗോത്രവര്‍ഗക്കാരനെ നേടാനായിരുന്നു കൊറീന്‍ അന്ന് തന്റെ ജീവിതം മാറ്റിവെച്ചത്. 'ദി വൈറ്റ് മസായ് ' എന്ന ഈ സ്വിസ്സ് യുവതിയുടെ ജീവചരിത്ര കഥയിലൂടെയാണ് കൊറീന്റെ ജീവിതത്തിന്റെ ഈ ഒരു വഴിത്തിരിവിനെ കുറിച്ച് ലോകം അറിയുന്നത്. കെനിയയില്‍ അവധിക്കാലം ആഘോഷിക്കാന്‍ വന്ന കോറീന്‍ എങ്ങനെ ഒരു ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരനുമായി പ്രണയത്തിലായി എന്ന കഥ പറയുകയാണ് 'ദി വൈറ്റ് മസായ്' എന്ന പുസ്തകത്തിലൂടെ.

1960ല്‍ ജര്‍മനിയില്‍ ജനിച്ച് സ്വിറ്റ്സര്‍ലാന്റില്‍ ജീവിതം ആരംഭിച്ച കൊറീന്‍ തന്റെ കാമുകനായ മാര്‍ക്കോയുമായി ഒരു കെനിയന്‍ യാത്രയിലാണ് അവള്‍ ലെക്റ്റീന്‍ഗ ലേപമോറിജോ എന്ന സാംബുരു ട്രൈബല്‍ യോദ്ധാവിനെ കണ്ടുമുട്ടിയത്. പിന്നീട് തിരിച്ച് സ്വിറ്റസര്‍ലാന്റില്‍ അവധിക്കാലം കഴിഞ്ഞു എത്തിയ കൊറീന് കെനിയയില്‍ വെച്ച് താന്‍ ആകര്‍ഷിക്കപ്പെട്ട ഗോത്രവര്‍ഗക്കാരനെ വല്ലാതെയങ് ഇഷ്ടമാവുകയും തനിക്കു ജീവിതപങ്കാളിയാക്കണമെന്നും ആഗ്രഹമുണ്ടാവുകയും ചെയ്തു. ആ ആഗ്രഹത്തിന്റെ പുറത്താണ് തന്റെ കാമുകനെ ഉപേക്ഷിച്ച്, തനിക്കുണ്ടായിരുന്നതെല്ലാം ത്യജിച്ച് കെനിയയില്‍ ചെന്ന് ഈ മസായ് ഗോത്രവര്‍ഗക്കാരനെ കൊറീന്‍ വിവാഹം ചെയ്യുന്നത്.

പിന്നീട് കെനിയയില്‍ തന്നെ സ്ഥിരതാമസമാക്കിയ കൊറീന്‍ ഒരു കുട്ടിയുടെ അമ്മയാവുകയും ചെറിയ ജോലികള്‍ ചെയ്ത് മസായ് ഗോത്രവര്‍ഗ്ഗത്തിലെ സ്ത്രീയായി ജീവിക്കാന്‍ പഠിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. പ്രശ്‌നങ്ങളും നിരവധി ബുദ്ധിമുട്ടുകളും അനുഭവിച്ച കൊറീന്‍ തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മകളോടൊപ്പം തിരിച്ച് സ്വിറ്റസര്‍ലണ്ടിലേക്ക് പോവുകയായിരുന്നു. അതിനു ശേഷമാണ് അവളുടെ അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതുകയും Die weisse Massai എന്ന് പേരിട്ട ആ പുസ്തകം അഭൂതപൂര്‍വമായ വിജയമാവുകയും ചെയ്തു.

80-കളിലെ ആധികാരികവും പരമ്പരാഗതവുമായ നമ്മുടേതില്‍ നിന്ന് വളരെ വ്യത്യസ്തമായ പ്രകൃതിദൃശ്യങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ചുള്ള കെനിയയെ കുറിച്ച് കൊറീന്റെ വിവരണത്തിലൂടെ ലോകം അറിഞ്ഞു. മസായ് ജനതയ്‌ക്കൊപ്പം നീണ്ട നാല് വര്‍ഷം ചെലവഴിച്ച ഈ സ്വിസ്സ് യുവതി കുടംബത്തെ കുറിച്ച് പറഞ്ഞതിന് പുറമെ കെനിയയിലെ ദീക്ഷാ ചടങ്ങുകള്‍, ബഹുഭാര്യത്വം, ഭക്ഷണത്തെയും സ്ത്രീകളെയും കുറിച്ചുള്ള വിലക്കുകള്‍ എന്നിവയും എടുത്തു സംസാരിച്ചു. കൗതുകകരമായ സാംസ്‌കാരിക വശത്തിനപ്പുറം, ഒരു ലളിതമായ അവധിക്കാലം മുതല്‍ വിവാദപരവും ധീരവുമായ ഒരു പ്രണയകഥ വരെ കൊറീന്‍ ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ചു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ദി വൈറ്റ് മസായിയിലൂടെ പ്രകമ്പനം സൃഷ്ടിച്ച ശേഷം, കോറിന്‍ ഹോഫ്മാന്‍ തന്റെ പുതിയ പുസ്തകമായ ആഫ്രിക്ക, മൈ പാഷന്‍ നിലൂടെ ആഫ്രിക്കയുടെ പ്രമേയത്തിലേക്ക് വീണ്ടും മടങ്ങി.
 
Other News in this category

 
 




 
Close Window