Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സിവിക് ചന്ദ്രനെതിരായ ആദ്യകേസിലെ കോടതിയുടെ നിരീക്ഷണവും വിവാദത്തില്‍
reporter
ലൈംഗിക അതിക്രമക്കേസില്‍ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സെക്ഷന്‍സ് കോടതിയുടെ ആദ്യ ഉത്തരവും വിവാദത്തില്‍. സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും കോടതി ജാമ്യം നല്‍കാനെടുത്ത നിലപാടിലാണ് വിമര്‍ശനം ഉയരുന്നത്.


ജാതിയില്ലെന്ന് എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയ ആള്‍ക്കെതിരെ എസ് സി - എസ് ടി ആക്ട് നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നത്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശില്‍പികള്‍ ഉള്‍പ്പെടെ ലക്ഷ്യം വച്ചിരുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. അതിജീവിത കാര്യബോധമില്ലാത്തയാളല്ലെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി.

എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നല്‍കിയ പീഡന പരാതിയിലാണ് സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രന്‍ യുവതിക്കയച്ച വാട്‌സ് അപ് ചാറ്റുകളടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനില്‍ക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ കോടതി സ്വീകരിച്ച നിലപാടും വിവാദത്തിന് വഴിവെച്ചിരുന്നു.കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിന്റെ ഉത്തരവാണ് വിവാദമായത്. ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷന്‍ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.
 
Other News in this category

 
 




 
Close Window