നിപ്പ രോഗികളെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. അധ്യാപികയായ കൊയിലാണ്ടി സ്വദേശി പ്രതിഭയാണ് സജീഷിനു വധുവായെത്തുന്നത്. ഓഗസ്റ് മാസം 29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലാണ് വിവാഹം.
പ്രതിഭയെ ജീവിത സഖിയാക്കുന്ന വിവരം സജീഷ് ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്. പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും സജീഷ് ഫെയ്സ്ബുക്കില്‍ കുറിക്കുകയുണ്ടായി. 2018ലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി നിപ്പ ബാധിച്ച് മരണപ്പെടുന്നത്.
സജീഷിന്റെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ:
പ്രിയ സുഹൃത്തുക്കളെ,
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.
സ്നേഹത്തോടെ,
സജീഷ്, റിതുല്‍, സിദ്ധാര്‍ഥ്, പ്രതിഭ, ദേവ പ്രിയ. |