Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഫുട്‌ബോള്‍ ലോകകപ്പ് 2022: ഖത്തറില്‍ പോരാടി കിരീടം നേടിയത് - അര്‍ജന്റീന
Text by News TEAM UKMALAYALAM PATHRAM
ഫുട്‌ബോള്‍ ലോകകപ്പ് അര്‍ജന്റീനയ്ക്ക്. ആവേശം നുരഞ്ഞുപൊന്തിയ ഖത്തര്‍ കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മിശിഹാ നിറവേറ്റിയത്.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കളം നിറഞ്ഞത് അര്‍ജന്റീന. മികച്ച മുന്നേറ്റങ്ങള്‍ നടത്തി ഫ്രഞ്ച് ഗോള്‍ മുഖത്ത് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി മെസി പടയെ വിറപ്പിച്ച് കിലിയന്‍ എംബാപ്പെയുടെ എണ്ണം പറഞ്ഞ രണ്ടു ഗോള്‍. കോളോ മുവാനിയെ ഒട്ടമെന്‍ഡി വീഴ്ത്തിയതിന് ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി എംബാപ്പെ വലയില്‍ നിക്ഷേപിച്ചു. അര്‍ജന്റീനയുടെ ഞെട്ടല്‍ മാറും മുമ്പ് അടുത്ത ഗോളും പിറന്നു.

കലാശ പോരിന്റെ മുഴുവന്‍ ചൂടും ആവേശവും നിറഞ്ഞ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന രണ്ടു ഗോളിന് മുന്നില്‍ നിന്നിരുന്നു. മെസ്സി, ഡി മരിയ എന്നിവരാണ് ഫ്രഞ്ച് വല കുലുക്കിയത്. മെസിയുടെ വകയായിരുന്നു ആദ്യ ?ഗോള്‍. മത്സരത്തിന്റെ 21-ാം മിനിറ്റില്‍ മുന്നേറിയ ഡീമരിയയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസി ?ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഈ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ?ഗോള്‍ നേടിയെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി.
 
Other News in this category

 
 




 
Close Window