Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
അമ്മയാണ് എന്റെ ഹീറോ: വൈറലായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കായിക താരം സന്ധ്യയുടെ കുറിപ്പ്
Text by TEAM UKMALAYALAM PATHRAM
ഇന്ത്യയുടെ വനിതാ ദേശീയ ഫുട്‌ബോള്‍ ടീം സ്ട്രൈക്കറായ സന്ധ്യ രംഗനാഥന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.


ട്വിറ്ററിലാണ് സന്ധ്യ രംഗനാഥന്‍ ഹൃദയസ്പര്‍ശിയായ പോസ്റ്റ് പങ്കുവച്ചത്. അമ്മയ്ക്കൊപ്പം സന്ധ്യ പോസ് ചെയ്യുന്ന ചിത്രമാണ് ഒപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിക്കുറിപ്പില്‍ സന്ധ്യ തന്റെ അമ്മയെ ഹീറോ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.


''ഇന്ന് ഞാന്‍ ആരാണോ അതിന് പിന്നിലെ കാരണം അമ്മയാണ്. രണ്ട് പെണ്‍മക്കളുടെ സിംഗിള്‍ മദറായിരിക്കുക എന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ ഞങ്ങളുടെ ജീവിതം ഏറ്റവും മികച്ചതാക്കാന്‍ അവര്‍ ഏറെ പരിശ്രമിച്ചു. എന്റെ പിന്തുണയുടെ ഏറ്റവും ശക്തമായ ഉറവിടം. ഒടുവില്‍ ഞാന്‍ രാജ്യത്തിന് വേണ്ടി കളിക്കുന്നത് കാണാന്‍ അമ്മയ്ക്ക് ഭാഗ്യം ലഭിച്ചു. അതില്‍ വളരെ സന്തോഷവും അഭിമാനവും ഉണ്ട്. എന്റെ അമ്മ, എന്റെ ഹീറോയാണ്,'' എന്നാണ് സന്ധ്യ ട്വിറ്ററില്‍ കുറിച്ചത്.
 
Other News in this category

 
 




 
Close Window